
കട്ടപ്പന : ബ്രഹ്മകുമാരീസ് ഈശ്വരീയ വിദ്യാലയത്തിന്റെ കട്ടപ്പന നിർമ്മലസിറ്റിയിൽ പുതുതായി പണികഴിപ്പിച്ചിട്ടുള്ള ധ്യാന മന്ദിരം തപസ്യാധാമിന്റെ ഔപചാരിക ഉദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രിറോഷി അഗസ്റ്റിൻ നിർവ്വഹിച്ചു.
1937ൽ സ്ഥാപിക്കപ്പെട്ട പ്രസ്ഥാനം ഇന്ന് 142 രാജ്യങ്ങളിൽ പതിനായിരത്തിലധികംസേവാകേന്ദ്രങ്ങളിലായി പ്രവർത്തിച്ചു വരുന്നു.യോഗത്തിൽ ജില്ലയുടെ വിവിധമേഖലകളിൽസേവനം അനുഷ്ഠിക്കുന്ന വ്യക്തിത്വങ്ങളെ ആദരിച്ചു.
വെള്ളയാംകുടി പാരിഷ് ഹാളിൽ നടന്ന ഉദ്ഘാടനയോഗത്തിൽ സോണൽ ഡയറക്ടർ രാജയോഗിനി മീന ബെഹൻ അധ്യക്ഷത വഹിച്ചു.
ഹൈറേഞ്ച് എൻ.എസ്എസ് യൂണിയൻ പ്രസിഡന്റ് ആർ. മണിക്കുട്ടൻ, എസ് എൻ ഡി പി യോഗം മലനാട് യൂണിയൻ പ്രസിഡന്റ് ബിജു മാധവൻ , സരസ്വതി വിദ്യാപീഠം ചെയർമാൻ ശ്രീനഗരി രാജൻ, ബി.ഡി. ജെ എസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. സംഗീത വിശ്വനാഥൻ , വാർഡ് കൗൺസിലർ ജൂലിറോയ്, പവിത്രൻ വി.മേനോൻ , ഉഷ ബെഹൻ,ദിഷ ബെഹൻ തുടങ്ങിയവർ സംസാരിച്ചു.