കട്ടപ്പന : കോൺഗ്രസ് കട്ടപ്പന മണ്ഡലം കമ്മിറ്റി ക്യാമ്പ് എക്സിക്യൂട്ടീവ് സംഘടിപ്പിച്ചു.കോൺഗ്രസ് പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനും വരുന്ന ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഉജ്വല വിജയം നേടുന്നതിനും തിരഞ്ഞെടുത്ത പ്രവർത്തകരെ ശക്തിപ്പെടുത്തുന്നതിനായിയാണ് ക്യാമ്പ് എക്സിക്യൂട്ടീവ് നടത്തുന്നത്.കെ .പി .സി .സി എക്സിക്യൂട്ടീവ് അംഗം എ .കെ മണി ക്യാമ്പ് ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് സിജു ചക്കുംമൂട്ടിൽ അദ്ധ്യക്ഷത വഹിച്ചു.എ.ഐ. സി.സി അംഗം അഡ്വ. ഇ. എം ആഗസ്തി,ഡി.സി.സി പ്രസിഡന്റ് സി.പി മാത്യു എന്നിവർ മുഖ്യപ്രഭാഷണം നടത്തി.യു. ഡി .എഫ് ജില്ല ചെയർമാൻ ജോയി വെട്ടിക്കുഴി, ജോണി കുളംപ്പള്ളി, ജോസ് മുത്തനാട്ട്, ജോണി ചീരാംകുന്നേൽ, എം ഡി അർജുനൻ , ജോസ് ആനക്കല്ലിൽ തുടങ്ങിയവർ സംസാരിച്ചു.