കോടിക്കുളം: കോടിക്കുളം ഗ്രാമപഞ്ചായത്ത് - കൃഷിഭവന്റെയും, നെടുമറ്റം സർവ്വീസ് സഹകരണ ബാങ്കിന്റെയും ആഭിമുഖ്യത്തിൽ ഓണ വിപണി വണ്ടമറ്റം നെടുമറ്റം സർവ്വീസ് സഹകരണ ബാങ്ക് അങ്കണത്തിൽ ആരംഭിച്ചു.14ന് അവസാനിക്കും. വിപണിയുടെ ഉദ്ഘാടനം കോടിക്കുളം പഞ്ചായത്ത് പ്രസിഡന്റ് ടി.വി സുരേഷ് ബാബു നിർവഹിച്ചു. വൈസ് പ്രസിഡന്റ് ഹലീമ നാസർ അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർമാരും കാർഷിക വികസന സമിതി അംഗങ്ങളും മറ്റ് ജനപ്രതിനിധികളും, കർഷകരും, കൃഷി വകുപ്പ് ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു.