കൊടുവേലി: ആനിക്കുഴ യംഗ് കേരള പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ഓണാഘോഷം 14ന് ഉച്ചക്ക് 2മുതൽ മത്സരങ്ങൾ

നടത്തും.അത്തപ്പൂക്കള മത്സരം, മിഠായി പെറുക്കൽ, കസേര കളി, ബോൾ പാസ്സിംഗ്, പായസമേള എന്നിവ സംഘടിപ്പിച്ചിട്ടുണ്ടെന്ന് ലൈബ്രറി പ്രസിഡന്റ് ജോർജ് അഗസ്റ്റിൻ അറിയിച്ചു. വൈകിട്ട് 5 ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനം കവി തൊമ്മൻകുത്ത് ജോയി ഉദ്ഘാടനം ചെയ്യും. ഗ്രന്ഥശാലാ ദിനമായഅന്ന് രാവിലെ 8ന് ലൈബ്രറി പതാകയും ഉയർത്തും.