alakodu


ആലക്കോട് : ഗ്രാമ പഞ്ചായത്ത് കൃഷി ഭവന്റെ ഓണത്തോടനുബന്ധിച്ചുള്ള ഓണവിപണി ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടോമി തോമസ് കാവാലം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ജാൻസി മാത്യു അദ്ധ്യക്ഷത വഹിച്ചു. വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ ഷാന്റി ബിനോയ് ആശംസകൾ നേർന്നു. വാർഡ് മെമ്പർമാർ, പാട ശേഖര സമിതി അംഗങ്ങൾ, കാർഷിക വികസന സമിതി അംഗങ്ങൾ, കർഷകർ തുടങ്ങിയവർ സന്നിഹിതരായിരുന്നു. ഓണവിപണിയിൽ വിപണി വിലയെക്കാൾ കുറഞ്ഞ നിരക്കിൽ ഉപഭോക്താക്കൾക്ക് പച്ചക്കറികൾ ലഭ്യമാക്കുന്നതാണ്.