തൊടുപുഴ: ക്ഷീരകർഷകരുടെ ക്ഷേമം ലക്ഷ്യമാക്കി പീപ്പിർസ് ഡയറി ഡെവലപ്മെന്റ് പ്രൊജക്ട്( പിഡിഡിപി) സെൻട്രൽ സൊസൈറ്റിക്ഷേമപദ്ധതികൾക്ക് തുടക്കമ‌‌‌ായി. ജില്ലയിലെ മുപ്പതിനായിരത്തോളം ക്ഷീരകർഷകർക്ക് ഗുണകരമാകുന്നകന്നുകുട്ടി പരിപാലനം, തീറ്റപ്പുല്ല് കൃഷി, ബോണസ് വിതരണം, ഓണക്കിറ്റ്,കർഷകർക്കുള്ള പ്രത്യേക ധനസഹായ പദ്ധതി എന്നിവയ്ക്കാണ് തുടക്കം കുറിച്ചത്. ഒരു കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. കന്നുകുട്ടി പരിപാലന പദ്ധതിയുടെ ലക്ഷ്യം മികച്ചയിനം പശുക്കളെ വളർത്തി ഗുണമേന്മയേറിയ പാൽ ഉത്പാദനമാണ്. ഈ വർഷം 360 കിടാരികളെയാണ് പി.ഡി.ഡി.പി പദ്ധതിയിൽ ഉൾപ്പെടുത്തി. കന്നുകാലി കൃഷി ഉപജീവനമാർഗമാക്കിയ 65 വയസ് കഴിഞ്ഞതും നിലവിൽ തൊഴിലെടുക്കാൻ സാധിക്കാത്തതുമായ കർഷകർക്ക് സാമ്പത്തിക പിന്തുണ ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പ്രത്യേക ധനസഹായ പദ്ധതി തുടങ്ങി. പ്രതിവർഷം ഓരോ കർഷകനും രണ്ടായിരം രൂപ നൽകും. 35 ലക്ഷം രൂപയാണ് പ്രത്യേക ധനസഹായ പദ്ധതിക്ക് ചെലവ് പ്രതീക്ഷിക്കുന്നതെന്ന് പി.ഡി.ഡി.പി സെൻട്രൽ സൊസൈറ്റി ചെയർമാൻ ഫാ. തോമസ് മങ്ങാട്ട് പറഞ്ഞു.