മ്ലാമല : മ്ലാമല മുഹിയിദ്ധീൻ ജുമാ മസ്ജിദ് നബിദിനാഘോഷ പരിപാടികൾക്ക് ഇന്ന് തുടക്കമാകും. ഇമാം ഹാഫിസ് യൂനുസ് അൽ ഖാസിമി ഉദ്ഘാടനം നിർവഹിക്കും. ജമാഅത്ത് പ്രസിഡന്റ് കബീർ താന്നിമൂട്ടിൽ അദ്ധ്യക്ഷത വഹിക്കും. കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന വർക്കിങ് പ്രസിഡന്റ് മുഹമ്മദ് സക്കീർ മുഖ്യഅതിഥിയായി പങ്കെടുക്കും. വഴിതെറ്റുന്ന യുവത്വം എന്ന വിഷയത്തിൽ, ജംഇയ്യത്തുൽ ഉലമ സംസ്ഥാന സെക്രട്ടറി മുഹമ്മദ് നദീർ മൗലവി പ്രഭാഷണം നിർവഹിക്കും. ഖബർ ജീവിതം എന്ന വിഷയത്തിൽ കോട്ടയം സേട്ട് ജുമാ മസ്ജിദ് ഇമാം സാദിഖ് മൗലവി അൽ ഖാസിമിയും, ഖുറാനും ശാസ്ത്രവും എന്ന വിഷയത്തിൽ ചങ്ങനാശ്ശേരി പഴയപള്ളി ഇമാം അബു ഷമ്മാസ് മൗലവിയും സംസാരിക്കും. ഞായറാഴ്ച മദ്രസവിദ്യാർത്ഥികളുടെ ഇസ്ലാമിക കലാമത്സരവും പൊതുസമ്മേളനവും നടക്കും. നബിദിന ദിവസം മൗലൂദ് പാരായണവും തുടർന്ന് അന്നദാനവും ഉണ്ടാകുമെന്ന് മീലാദ് ഷരീഫ് കമ്മറ്റിക്ക് വേണ്ടി ചെയർമാൻ ഷാജഹാൻ പടവുങ്കലും കൺവീനർ റിയാസ് ലത്തീഫും അറിയിച്ചു