ഇടുക്കി:നാഷണൽ വൈറൽ ഹെപ്പറ്റൈറ്റീസ് കൺട്രോൾ പ്രോഗ്രാമിന്റെ കീഴിൽ ജില്ലയിലെ ചികിത്സാ കേന്ദ്രങ്ങളായ ഇടുക്കി ജില്ലാ ആശുപത്രി , തൊടുപുഴ, താലൂക്ക് ആശുപത്രി അടിമാലി എന്നിവിടങ്ങളിൽ പീർ എഡ്യൂകേറ്റർ /സപ്പോർട്ടർമാരെ ഇൻസെന്റീവ് അടിസ്ഥാനത്തിൽ നിയമിക്കുന്നു.ഓരോ ഒഴിവ് വീതമാണുള്ളത്. 26 ന് രാവിലെ 11ന് ജില്ലാ മെഡി ക്കൽ ഓഫീസിൽ (ആരോഗ്യം) വാക്ക് ഇൻ ഇന്റർവ്യു നടക്കും.ക്ളാസ് പാസ്സായിരിക്കണം, പ്രാദേശിക ഭാഷയിലുള്ള മികച്ച അറിവും ഇംഗ്ലീഷ് ഭാഷയിൽ പ്രവർത്തന പരിചയവും അനിവാര്യം, അടിസ്ഥാന കമ്പ്യൂട്ടർ ഡേറ്റാ എൻട്രി പരിജ്ഞാനം, നിലവിൽ ഹെപ്പറ്റൈറ്റീസ് ബിസി രോഗബാധിതരായ അല്ലെങ്കിൽ സുഖം പ്രാപിച്ച വ്യക്തികളിൽ നിന്നും അപേക്ഷ സ്വീകരിക്കും. ഇത്തരക്കാരുടെ അഭാവത്തിൽ പൊതുവിഭാഗത്തിൽ നിന്നും നിയമനം നടത്തും. അസ്സൽ സർട്ടിഫിക്കറ്റും സാക്ഷ്യ പ്പെടുത്തിയ പകർപ്പും, ആധാർ,വോട്ടർ ഐ.ഡി എന്നിവയുടെ അസ്സലും സാക്ഷ്യപ്പെടുത്തിയ പകർപ്പും ഹാജരാക്കണം. ഫോൺ: 04862 233030, 04862 296449.