jaggery

തൊടുപുഴ:സിവിൽസ്റ്രേഷനിൽ മറയൂർ ശർക്കര വിപണന മേളക്ക് തുടക്കമായി. കേരളത്തിലെ പട്ടികവർഗ ജനവിഭാഗത്തിന്റെ പരമ്പരാഗത തൊഴിലുകൾ സംരക്ഷിക്കുന്നതിന്റെ ഭാഗമായി രൂപീകരിച്ച പരമ്പരാഗത തൊഴിൽ ശാക്ത‌ീകരണ പദ്ധതിയായ ‘സഹ്യകിരൺ ’ വഴി കേന്ദ്ര ഫണ്ട് ഉപയോഗിച്ചു കൊണ്ട് കേരള സർക്കാർ പട്ടികവർഗ വികസന വകുപ്പ് മുഖേനയാണ് നടപ്പാക്കുന്ന ‘മറയൂർ മധുരം’ ശർക്കര ഉത്പ്പാദിപ്പിക്കുന്നത്. സർക്കാർ സ്ഥാപനമായ സെന്റർ ഫോർ മാനേജ്മെന്റ് ഡവലപ്മെന്റാണ് പദ്ധതി തയാറാക്കിയത്. മറയൂർ-കാന്തല്ലൂർ ട്രൈബൽ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി രൂപീകരിച്ച് നിർവഹണ പ്രവർത്തനങ്ങൾ നടപ്പാക്കുന്നു. മേളയുടെ ഉദ്ഘാടനം ഐ.റ്റി.ഡി.പി. ജില്ല പ്രൊജക്റ്റ്‌ ഓഫീസർ ജി. അനിൽകുമാർ തൊടുപുഴ തഹസീൽദാർഎ. എസ് ബിജിമോൾക്ക് നൽകി നിർവ്വഹിച്ചു.