onam

ചെറുതോണി: മരിയാപുരം കൃഷി ഭവന്റെ ആഭിമുഖ്യത്തിൽ ഇടുക്കി ടൗണിൽ ഓണ ചന്ത ആരംഭിച്ചു. കൃഷി വകുപ്പ് ഹോർട്ടി കോപ്പ് എന്നിവയുടെ

സഹകരണത്തോടെയാണ് ഓണ ചന്ത ആരംഭിച്ചിട്ടുള്ളത്. പൊതുവിപണിയിലെ ചില്ലറ വിൽപ്പന വിലയേക്കാൾ 30 ശതമാനം വിലക്കുറവിൽ

പച്ചക്കറി ലഭിക്കും. കർഷകരിൽ നിന്ന് നേരിട്ട് വാങ്ങി സംഭരിക്കുന്നവയ്ക്ക് വിപണിയിലെ മൊത്തവ്യാപാരവിലയേക്കാൾ പത്ത് ശതമാനം അധികവും നൽകും. 14വരെയാണ് ഓണച്ചന്ത പ്രവർത്തിക്കുക. പഞ്ചായത്ത് പ്രസിഡന്റ് ജിൻസി ജോയി ഉദ്ഘാടനം ചെയ്തു. ഇടുക്കി വാർഡ് മെമ്പർ നിർമ്മല ലാലച്ചൻ , കൃഷി ഓഫീസർ ഷൈമി ചെറിയാൻ, കൃഷി അസിസ്റ്റന്റുമാരായ ഇ.എസ്. സോജൻ, ആതിര സുരേഷ് ജില്ലാ കാർഷിക വികസനസമിതിയംഗം വർഗീസ്‌ വെട്ടിയാങ്കൽ കൃഷി ഭവൻ കാർഷികവികസന സമിതിയംഗങ്ങളായ ടോമി ഇളംതുരുത്തി, റോബിൻസ് ജോസഫ് എന്നിവർ പങ്കെടുത്തു.