accident

അപകടത്തിൽ ഏതാനും കോളേജ് വിദ്യാർത്ഥികൾക്ക്ട്ട നിസാര പരിക്കേറ്റു

കപ്പന: ഇരട്ടയാർ ചക്കകാനത്തിന് സമീപം കോളേജ് വിദ്യാർത്ഥികൾ സഞ്ചരിച്ചിരുന്ന ട്രാവലർ വാൻ അപകടത്തിൽപ്പെട്ടു. ഇന്നലെ ഉച്ചയ്ക്ക് .തൃശ്ശൂരിൽ നിന്നും രാമക്കൽമേട്ടിലേക്ക് പോയ കോളേജ് വിദ്യാർത്ഥികളുടെ സംഘം സഞ്ചരിച്ച വാഹനമാണ് മറിഞ്ഞത്. വാഹനത്തിൽ ഡ്രൈവർ ഉൾപ്പെടെ 17 പേർ ഉണ്ടായിരുന്നു. ഇറക്കത്തിൽ നിയന്ത്രണം നഷ്ടപ്പെട്ട വാഹനം റോഡിൽ നിന്നും തെന്നി നീങ്ങി റോഡിന്റെ വശത്തേക്ക് മറിഞ്ഞു, അവിടെ നിന്നും പത്തടി താഴ്ചയുള്ള കുഴിയിലേക്ക് നിരങ്ങി നീങ്ങുകയുമായിരുന്നു. അതിനാൽ വലിയൊരു ദുരന്തമാണ്റോ ഒഴിവായത്. റോഡിന് താഴ്ഭാഗത്തുള്ള ഏലക്കാട്ടിലേക്കാണ് വാഹനം പതിച്ചത്.അപകടത്തിൽ ആർക്കും കാര്യമായ പരിക്കുകളില്ല. സാരമായ പരിക്കേറ്റവരെ

സമീപത്തെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. കട്ടപ്പനയിൽ നിന്നും ക്രെയിൻ എത്തി കുഴിയിൽ നിന്നും വാഹനം ഉയർത്തി.

ഇരട്ടയാർ മാനാംതടം തോളവ റോഡിൽ അര മണിക്കൂർ ഗതാഗതം നിലച്ചു.

പരിചയക്കുറവ്

അപകടത്തിലേയ്ക്ക്..

മൺസൂൺ കാലയളവിൽ ഹൈറേഞ്ചിലെ വിവിധ പാതകളിൽ നിരവധി അപകടങ്ങളാണ് ഉണ്ടാകുന്നത്. ഇറക്കവും വളവുകളും ഉള്ള പാതകളും, വഴി പരിചയമില്ലായ്മയും, പാതകളുടെ ഇരുവശങ്ങളിലും കാടുപടലങ്ങൾ വളർന്നുനിൽക്കുന്നതും അപകടങ്ങൾക്ക് കാരണമാകുന്നു. വിവിധ ജില്ലകളിൽ നിന്ന് ഹൈറേഞ്ചിലേക്ക് എത്തുന്നവർക്ക് റോഡുകളിൽ സുരക്ഷ ഉറപ്പാക്കുന്നതിന് പോപൊലീസ്,മോട്ടോർവാഹനവകുപ്പ് അടക്കമുള്ളവരുടെ ഭാഗത്തുനിന്ന് മുന്നറിയിപ്പ് നൽകുകയോ, മുന്നറിയിപ്പ് ബോർഡുകൾ അടക്കം സ്ഥാപിച്ചുകൊണ്ട് നിർദ്ദേശം നൽകുകയോ ചെയ്യണമെന്ന ആവശ്യമാണ് ഉയർന്നുവരുന്നത്.