
മുട്ടം: മുട്ടം കോടതിക്കവലയ്ക്ക് സമീപം നിയന്ത്രണം വിട്ട കാർ സ്വകാര്യ ബസിലേക്ക് ഇടിച്ച് കയറി. ദിശതെറ്റിയെത്തിയ കാർ കണ്ട് സഡൻ ബ്രേക്ക് ചെയ്ത ബസിന് പിന്നിൽ സ്‌കൂട്ടറും ഇടിച്ചു. കാർ ഡ്രൈവർക്കും സ്‌കൂട്ടർ യാത്രികനും പരിക്കേറ്റു. ഇന്നലെ വൈകിട്ട് 3.30നായിരുന്നു അപകടം. തൊടുപുഴ ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസിലേക്കാണ് നിയന്ത്രണം വിട്ട് വന്ന കാർ ഇടിച്ച് കയറിയത്. കാറിനും ബസിനും കേടുപാടുകളുണ്ടായി. ബസിന്റെ പിന്നിൽ ഇടിച്ച സ്‌കൂട്ടറിനും കേടുപാടുകൾ സംഭവിച്ചു. അപകടത്തെ തുടർന്ന് തൊടുപുഴ മൂലമറ്റം പാതയിൽ 15 മിനിട്ടോറ്ളംറോളം ഗതാഗതം ഭാഗികമായി തടസപ്പെട്ടു. മുട്ടം പൊലീസെത്തി വാഹനങ്ങൾ നീക്കിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.