ഉടുമ്പന്നൂർ: കോൺഗ്രസ് ഉടുമ്പന്നൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൗണിൽ പന്തം കൊളുത്തി പ്രകടനം നടത്തി. മാഫിയ സംരക്ഷകനായ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കുക,​ പൊലീസ് തലപ്പത്ത് മുതൽ അടിത്തട്ട് വരെയുള്ള ക്രിമിനലുകളെ നിലയ്ക്കു നിറുത്തുക,​ നിത്യോപയോഗ സാധനങ്ങളുടെ വില കുറയ്ക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് പ്രതിഷേധ പ്രകടനം നടത്തിയത്. മണ്ഡലം പ്രസിഡന്റ് മനോജ് തങ്കപ്പൻ നേതൃത്വം നൽകി. ഡി.സി.സി മെമ്പർ കെ.ആർ. സോമരാജ് ഉദ്ഘാടനം ചെയ്തു.