
മണക്കാട്: സംസ്ഥാന കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് നടപ്പിലാക്കുന്ന ഓണസമൃദ്ധി 2024- കർഷക ചന്ത മണക്കാട് ഗ്രാമപഞ്ചായത്ത് - കൃഷിഭവന്റെയും, അരിക്കുഴ സർവ്വീസ് സഹകരണ ബാങ്കിന്റെയും ആഭിമുഖ്യത്തിൽ പ്രവർത്തനമാരംഭിച്ചു. 14വരെയാണ് വിപണി.
അരിക്കുഴ സർവീസ് സഹകരണ ബാങ്കിന്റെ അങ്കണത്തിൽ ഓണ വിപണിയുടെ ഉദ്ഘാടനം മണക്കാട് പഞ്ചായത്ത് പ്രസിഡന്റ് പി.എസ്. ജേക്കബ് നിർവഹിച്ചു. വൈസ് പ്രസിഡന്റ് ഷൈനി ഷാജി അദ്ധ്യക്ഷത വഹിച്ചു. അരിക്കുഴ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റും പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനുമായ ടോണി കുര്യാക്കോസ് വിപണിയിലെ ആദ്യ വില്പന നടത്തി. വാർഡ് മെമ്പർ ദാമോധരൻ നമ്പൂതിരി ചടങ്ങിൽ ആശംസ അർപ്പിച്ചു. ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജീന അനിൽ, വാർഡ് മെമ്പർ ഓമന ബാബു , കാർഷിക വികസന സമിതി അംഗങ്ങൾ,എസ്.സി.ബി അംഗങ്ങൾ , കർഷകർ, കൃഷി വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.