
കരിമണ്ണൂർ: കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ തൊഴിലാളി വിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് ഐ.എൻ.റ്റിയുസി.കരിമണ്ണൂർ മണ്ഡലം കമ്മറ്റിയുടെ നേത്രത്വത്തിൽ കരിമണ്ണൂർ പോസ്റ്റാഫീസിലേക്ക് പ്രതിഷേധ മാർച്ചും ധർണയും നടത്തി.. മണ്ഡലം പ്രസിഡന്റ് റ്റി.കെ. നാസ്സർ അദ്ധ്യക്ഷത വഹിച്ച യോഗം കെ.പി.സി.സി മുൻ ജനറൽ സെക്രട്ടറി റോയി കെ. പൗലോസ് ഉദ്ഘാടനം ചെയ്യ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ബേബി തോമസ് മുഖ്യപ്രഭാഷണം നടത്തി. നേതാക്കളായ എ.എൻ. ദിലീപ് കുമാർ,എം.എസ്. വിനോദ് തുടങ്ങിയവർ പ്രസംഗിച്ചു. ഷിബു പുളിക്കൻ ബെന്നി നാസ്സർ, ജിജോ, തങ്കച്ചൻ, ജോൺസൻ, റോയി, ജിജി, അജി, തുടങ്ങിയവർ പ്രകടനത്തിന് നേതൃത്വം നല്കി.