തൊടുപുഴ : കേന്ദ്ര ഗവ. സ്ഥാപനമായ അലിംകോയുടെ ആഭിമുഖ്യത്തിൽ ഭിന്നശേഷിക്കാർക്കുള്ള സഹായ ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിനുള്ള പരിശോധനാ കാമ്പുകൾ ർ 23.24,25 തീയതികളിൽഅഴുത ബ്ലോക്കിലും, 28,29,30 തീയതികളിൽ ദേവികുളം ബ്ലോക്കിലും വിവിധ കേന്ദ്രങ്ങളിൽ വച്ച് നടത്തും. ജില്ലാ ഭരണകൂടത്തിന്റെയുംസാമൂഹികനീതി ഓഫീസിന്റെയും മേൽനോട്ടത്തിൽ അതാത് ബ്ലോക്ക് പഞ്ചായത്തുകളുടെ നേതൃത്വത്തിൽ ,വനിതാ ശിശുവികസന വകുപ്പിന്റെ സഹകരണത്തോടെയാണ് നടത്തുന്നതെന്ന് ഡീൻ കുര്യാക്കോസ് എം.പി അറിയിച്ചു.ആസ്പിരേഷണൽ ബ്ലോക്കുകളായ അഴുതയിലും ,ദേവികുളത്തുമാണ് ഇപ്പോൾ പരിശോധനാ ക്യാമ്പുകൾ നടത്തുന്നത്.
ശാരീരിക വെല്ലുവിളികൾ നേരിടുന്നവർക്കുള്ള സഹായ ഉപകരണ പരിശോധന ക്യാമ്പിന് ശേഷം സാങ്കേതിക നടപടിക്രമങ്ങൾ പൂർത്തിയാക്കി പിന്നീട് അലിംകോ സഹായ ഉപകരണങ്ങൾ സൗജന്യമായി വിതരണം നടത്തുന്നതാണ്.