നെടുങ്കണ്ടം : ബിഎഡ് കോളേജിന്റെ ഓണാഘോഷം കോളേജ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു.കോളേജ് വികസന സമിതി ചെയർമാൻ പി.എൻ വിജയൻ ഓണാഘോ പരിപാടികൾ ഉദ്ഘാടനം ചെയ്തു. കവിയും പത്രപ്രവർത്തകനുമായ കെ.ടി.രാജീവ് മുഖ്യ പ്രഭാഷണം നടത്തി. പ്രിൻസിപ്പൽ ഡോ.രാജീവ് പുലിയൂരിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ടി.എം ജോൺ, എം എൻ ഗോപി, പി കെ സദാശിവൻ, എം.എസ് മഹേശ്വരൻ, റെയ്സൺ പി ജോസഫ്, ധനേഷ് കുമാർ, ജിറ്റോ ജോയി, അഹല്യ റ്റി.എസ്, അനന്ദു പ്രസാദ്, ആതിര ഹരി എന്നിവർ പ്രസംഗിച്ചു. ഉച്ചകഴിഞ്ഞ് മെഗാ തിരുവാതിര, ഓണപ്പാട്ടുകൾ, തുടങ്ങി വിവിധ ഓണക്കളികൾ അരങ്ങേറി.