wastekit

അടിമാലി : എസ്എൻഡിപി വൊക്കേഷൽ ഹയർ സെക്കൻഡറി സ്‌കൂളിലെ നാഷണൽ സർവീസ് സ്‌കീം പാലിയേറ്റീവ് രോഗികൾക്ക് ഓണക്കിറ്റ് വിതരണം ചെയ്യുന്ന ''ഓണക്കൂട്ട്' പദ്ധതിയിലൂടെ 14 വിഭവങ്ങൾ അടങ്ങിയ നൂറു ഓണകിറ്റുകൾ തയ്യാറാക്കി. എൻ.എസ്എസ് വോളന്റിയേഴ്സ് കഴിഞ്ഞ മാസങ്ങളിൽ നടത്തിയ ഇ -വേസ്റ്റ് കളക്ഷനിലൂടെ കിട്ടിയ വരുമാനമാണ് ഓണക്കിറ്റിനായി വിനിയോഗിച്ചത്. മധ്യവേനൽ അവധിക്കാലത്ത് ചിത്തിരപുരം,അടിമാലി ദേവിയാർ കോളനി എന്നീ പാലിയേറ്റീവ് യൂണിറ്റുകളിൽ എൻഎസ്എസ് യൂണിറ്റിലെ വോളണ്ടിയർമാർ ഹോം കെയർ സർവീസ് നടത്താറുണ്ട്.ഹോം കെയർ സർവീസിന് പോകുന്ന വീടുകളിലെ അവസ്ഥ മനസ്സിലാക്കിയാണ് വോളന്റീയേർസ് ഇ -വേസ്റ്റ് കളക്ഷനിലൂടെ അവർക്ക് ഓണക്കിറ്റ് വിതരണം ചെയ്യുന്ന പദ്ധതി നടപ്പിലാക്കിയത്. പദ്ധതിക്ക് പ്രിൻസിപ്പൽ അജി എം .എസ്, എൻ.എസ്എസ് പ്രോഗ്രാം ഓഫീസർ നിതിൻ മോഹൻ, അദ്ധ്യാപകനായ രാജീവ് പി .ജി വോളണ്ടിയർ സെക്രട്ടറിമാരായ സേതുലക്ഷ്മി സാബു, കൃഷ്ണജിത്ത് എം.പി എന്നിവർ നേതൃത്വം നൽകി.