കട്ടപ്പന :ഫ്രണ്ട്സ് ഓഫ് കട്ടപ്പനയുടെ നേതൃത്വത്തിൽ കട്ടപ്പനയുടെ ഓണാഘോഷംശനിയാഴ്ച വൈകിട്ട് അഞ്ച് മുതൽ കട്ടപ്പന മിനി സ്റ്റേഡിയത്തിലാണ് ആഘോഷ പരിപാടികൾ നടക്കുന്നത്.സാംസ്‌കാരിക സംഗമം കവിയും ഗാനരചയിതാവുമായ ഗിരീഷ് പുലിയൂർ ഉദ്ഘാടനം ചെയ്യും. കട്ടപ്പന ഡിവൈ.എസ്.പി വി.എ നിഷാദ്‌മോൻ പ്രതിഭകളെ ആദരിക്കും.നഗരസഭ ചെയർപേഴ്സൺ ബീനാ ടോമി ശുചീകരണ തൊഴിലാളികൾക്കുള്ള ഓണക്കോടി വിതരണം ചെയ്യും. പുരോഗമന കലാ സാഹിത്യ സംഘം ജില്ലാ പ്രസിഡന്റ് സുഗതൻ കരുവാറ്റ, കേരള സാഹിത്യ അക്കാദമി അംഗവും കഥാകൃത്തുമായ മോബിൻ മോഹൻ, എം.സി ബോബൻ, ഫ്രണ്ട്സ് ഓഫ് കട്ടപ്പന പ്രസിഡന്റ് സിജോ എവറസ്റ്റ്, ജനറൽ സെക്രട്ടറി എസ്.സൂര്യലാൽ, രക്ഷാധികാരിമാരായ കെ.വി വിശ്വനാഥൻ, ഷാജി നെല്ലിപ്പറമ്പിൽ, സംഘം പ്രസിഡന്റ് ടോമി ആനിക്കാമുണ്ടയിൽ, സംഘം സെക്രട്ടറി ജാക്സൺ സ്‌കറിയ തുടങ്ങി വിവിധ സാമൂഹിക, സാംസ്‌കാരിക നേതാക്കൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.തുടർന്ന് മ്യൂസിക്കൽ ട്രീറ്റ്, പായസ വിതരണം എന്നിവയും വൈകിട്ട് 7.30 ന് ഫോക്‌ലോർ അക്കാദമി അവാർഡ് ജേതാവ് രാഹുൽ കൊച്ചാപ്പിയും സംഘവും അവതരിപ്പിക്കുന്ന കോട്ടയം തുടിയുടെ നാടൻപ്പാട്ടും അരങ്ങേറും.

ഓണം സൗഹൃദ സംഗമം

തൊടുപുഴ: എം.ഇ.എസ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഓണം സൗഹൃദ സംഗമം നാളെ തൊടുപുഴയിൽ നടക്കും. രാവിലെ 11.30 ന് മാർത്തോമ്മാ ചർച്ച് പാരിഷ് ഹാളിൽ നടക്കുന്ന സംഗമത്തിൽ എം.ഇ.എസ് ജില്ലാ പ്രസിഡന്റ് അഡ്വ. ഹനീഫാ റാവുത്തർ അദ്ധ്യക്ഷത വഹിക്കും. അഡ്വ. ഡീൻ കുര്യാക്കോസ് എം.പി, നഗരസഭാ ചെയർപേഴ്സൺ സബീന ബിഞ്ചു, ഡോ. സാബു വർഗീസ്, ഡോ. കെ. സുദർശൻ, ആർ. സാംബൻ എന്നിവർ മുഖ്യാതിഥികളാകും. എം.ഇ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ ടി.എം സക്കീർ ഹുസൈൻ, ജില്ലാ സെക്രട്ടറി ബാസിത് ഹസൻ, സംസ്ഥാന എക്സി. അംഗം വി.എം അബ്ബാസ്, പി.എ ഷാജിമോൻ, ഫൈസൽ കമാൽ എന്നിവർ സംസാരിക്കും.

കരിമണ്ണൂർ ശാഖയിൽ

കരിമണ്ണൂർ : കരിമണ്ണൂർ എസ്. എൻ. ഡി. പി ശാഖയിൽ യൂത്ത്മൂവ്‌മെന്റ് വനിതാ സംഘം കുമാരി സംഘം എന്നിവയുടെ സംയ്ക്കതാഭിമുഖ്യത്തിൽ നാളെ രാവിലെ 9 മുതൽ ഗുരുമന്ദിരത്തിൽ ഓണോഘോഷ മത്സരങ്ങൾ നടത്തും. ശാഖാ സെക്രട്ടറി വിജയൻ താഴാനിയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന സമ്മേളനംശാഖാപ്രസിഡന്റ് സി. എൻ. ബാബു ഉദ്ഘാടനം ചെയ്യു . പി. എസ് ജയൻ സമ്മാനദാനം നിർവ്വഹിക്കും. വനിതകളുടെ വടം വലി മത്സരം കുട്ടികൾക്കായുള്ള വിധിവധ മത്സരം ഓണസദ്യ എന്നിവ ആഘോഷങ്ങളുടെ ഭാഗമായി നടക്കും.