പീരുമേട്: വണ്ടിപ്പെരിയാർ സെന്റ്‌ജോസഫ് സ്‌കൂളിന് സമീപം നിരോധിത പുകയില ഉത്പ്പന്നങ്ങവ്യാപകമായി വിൽപ്പന നടത്തിയാരുന്ന വ്യാപാരി അബ്ബാസിനെ പിടികൂടി.
പൊലീസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ പിടികൂടിയത്. 18 പാക്കറ്റ് നിരോധിത പുകയിയും, തമ്പാക്ക്,പോലുള്ള ഉത്പ്പന്നങ്ങളും പിടിച്ചെടുത്തു. അനധികൃത പാൻ മസാല വിൽപ്പനക്കെതിരെ നാട്ടുകാർ പൊലീസിനെ സമീപിച്ചിരുന്നു. സെന്റ്‌ജോസഫ് സ്‌കൂളിന് സമീപം പ്രവർത്തിച്ചിരുന്നകോഴി വ്യാപര സ്ഥനത്തിൽ നിന്നും അന്യസംസ്ഥാന തൊഴിലാളി അബ്ബാസിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. പ്രതിയെ പീരുമേട്‌കോടതിയിൽ ഹാജരാക്കി. വണ്ടിപ്പെരിയാർ സർക്കിൾ ഇൻസ്‌പെക്ടർ അനിൽ കുമാറിന്റെനേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പരിശോധന നടത്തിയത്.