ഇടുക്കി : ഫാസിസത്തിനെതിരെ രാജ്യത്താകെ പുതിയ ഉണർവ് പടരുന്ന കാലത്ത് സീതാറാം യെച്ചൂരിയുടെ വിയോഗം ഇടതുപക്ഷ രാഷ്ട്രീയത്തിന് കനത്ത നഷ്ടമാണെന്ന് സി.പി.ഐ ജില്ലാ കമ്മിറ്റി അനുശോചന പ്രമേയത്തിൽ പറഞ്ഞു.
ദേശീയ രാഷ്ട്രീയത്തിന്റെ ഗതിവിഗതികൾ സൂക്ഷ്മമായി മനസ്സിലാക്കാനും പ്രതികരിക്കാനും അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. വ്യക്തമായ ആശയങ്ങളും ശക്തമായ കൃത്യമായ നിലപാടുകളും യെച്ചൂരിയുടെ പ്രത്യേകതകളായിരുന്നു. ജെ.എൻ.യുവിലെ വിദ്യാർത്ഥിരാഷ്ട്രീയത്തിലൂടെ തുടങ്ങി പടിപടിയായി ഉയർന്ന് രാജ്യം ശ്രദ്ധിക്കുന്ന ശബ്ദമായി മാറാൻ അദ്ദേഹത്തിനു കഴിഞ്ഞു. പാർലമെന്റെറിയൻ എന്ന നിലയിലും തിളങ്ങി. ഇന്ത്യമുന്നണി എന്ന ആശയം പ്രായോഗികമാക്കുന്നതിൽ യെച്ചൂരി വഹിച്ച പങ്ക് ചെറുതല്ലെന്നും ജില്ലാ സെക്രട്ടറി കെ സലിംകുമാർ പറഞ്ഞു.