തൊടുപുഴ :കോടതികളിലെ പ്രോസസ്സ് സർവർമാരുടെ തസ്തികകൾ വെട്ടിക്കുറയ്ക്കാനുള്ള ഹൈക്കോടതി നീക്കത്തിനെതിരെ എൻ.ജി.ഒ യൂണിയന്റെ നേതൃത്വത്തിൽ ജീവനക്കാർ കോടതികൾക്കു മുമ്പിൽ പ്രകടനം നടത്തി.

കോടതിയിലെ ആകെ ജീവനക്കാരിൽ 50 ശതമാനത്തോളം വരുന്ന ഗ്രൂപ്പ്ഡി ജീവനക്കാരുടെ പരിമിതമായ സ്ഥാനക്കയറ്റ തസ്തികയാണ് ഇല്ലാതാകുന്നത്.

.

ഇടുക്കി കോടതി സമുച്ചയത്തിൽ പ്രതിഷേധ പ്രകടനം നടത്തി.തുടർന്ന് നടന്ന യോഗം എൻ ജി ഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എസ് .സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റിയംഗങ്ങളായ പി എസ് അജിത, അനീഷ് ജോർജ് എന്നിവർ പ്രസംഗിച്ചു.

മുട്ടം കോടതി സമുച്ചയത്തിൽ പ്രതിഷേധ പ്രകടനം നടത്തി.തുടർന്ന് നടന്ന യോഗം യൂണിയൻ ജില്ലാ സെക്രട്ടറി കെ കെ പ്രസുഭകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റിയംഗങ്ങളായ കെ എസ് ഷിബുമോൻ, പി എം മുഹമ്മദ് ജലീൽ, എം എം റംസിന എന്നിവർ സംസാരിച്ചു.

അടിമാലി കോടതിക്കു മുന്നിൽ ജില്ലാ ജോ. സെക്രട്ടറി ടി ജി രാജീവ് ഉദ്ഘാടനം ചെയ്തു.ഏരിയ സെക്രട്ടറി ബി എൻ ബിജിമോൾ പ്രസംഗിച്ചു.

നെടുംകണ്ടം ജുഡീഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്‌ട്രേറ്റ് കോടതിയ്ക്ക് മുന്നിൽ ജില്ലാ കമ്മിറ്റിയംഗം എം മിബി ഉദ്ഘാടനം ചെയ്തു.ഏരിയ സെക്രട്ടറി എസ് ബിജു പ്രസംഗിച്ചു.

ഫോട്ടോ :മുട്ടം കോടതിക്ക് മുന്നിൽ നടന്ന പ്രതിഷേധ പ്രകടനം എൻ ജി ഒ യൂണിയൻ ജില്ലാ സെക്രട്ടറി കെ .കെ പ്രസുഭകുമാർ ഉദ്ഘാടനം ചെയ്യുന്നു.