കരിങ്കുന്നം : വയോജനങ്ങളുടെ ശാരീരിക മാനസിക ആരോഗ്യം ലക്ഷ്യമിട്ട് സംസ്ഥാന ആയുഷ് വകുപ്പിന്റെ നേതൃത്വത്തിൽ, മെഡിക്കൽ ക്യാമ്പും സൗജന്യ രക്തപരിശോധനയും ബോധവൽക്കരണ കരിങ്കുന്നത്ത്ക്ലാസ്സ് നടത്തി. കരിങ്കുന്നം ഗ്രാമപഞ്ചായത്തിന്റെയും ഗവ. ആയുർവ്വേദ ഡിസ്‌പെൻസറി (ആയുഷ് ഹെൽത്ത് & വെൽനെസ്സ് സെന്റർ) യുടേയും & ഗവ. ഹോമിയോ ഡിസ്‌പെൻസറി (ആയുഷ് ഹെൽത്ത് ആൻഡ് വെൽനെസ്സ് സെന്റർ)ന്റെയും സംയുക്താഭിമുഖ്യത്തിൽ
സൗജന്യ വയോജന മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചത്. കരിങ്കുന്നം ലയൺസ് ക്ലബ്ബ് കമ്മ്യൂണിറ്റി ഹാളിൽ നടത്തിയ മെഡിക്കൽ ക്യാമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. കെ.തോമസ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് റ്റിന്റു ജോസ് അദ്ധ്യക്ഷനായി.കരിങ്കുന്നം ഗവ. ആയുർവേദ മെഡിക്കൽ ഓഫീസർ, ഡോ. ജിൽസൺ വി ജോർജ് സ്വാഗതം പറഞ്ഞു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ സ്വപ്‌ന ജോയൽ
മുഖ്യപ്രഭാഷണം നടത്തി. ക്യാംപിൽ വാർദ്ധക്യകാല ആരോഗ്യ സംരക്ഷണം എന്ന വിഷയത്തിൽ ആയുഷ് ഗ്രാം സെപ്ഷ്യലിസ്റ്റ് മെഡിക്കൽ ഓഫീസർ, ഡോ. രെഹന സിദ്ധാർത്ഥൻ ബോധവത്കരണ ക്ലാസ് എടുത്തു. നെല്ലാപ്പാറ ഗവ. ഹോമിയോ ഡിസ്‌പെൻസറി, മെഡിക്കൽ ഓഫീസർ ഡോ. റാണി ലക്ഷ്മി യോഗത്തിന് നന്ദി പറഞ്ഞു. ക്യാമ്പിനോടൊപ്പം ആയുഷ് മിഷൻ നിർദ്ദേശപ്രകാരമുള്ള പഞ്ചായത്തിലെ വാർഡ് തല യോഗ ക്ലബ്ബുകളുടെ രൂപീകരണത്തിന്റെ ഉദ്ഘാടനവും നടത്തി