രാജാക്കാട് :രാജാക്കാട് ഗവ. ഹയർസെക്കണ്ടറി സ്‌കൂളിൽ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു.കുട്ടികൾക്കും അദ്ധ്യാപകർക്കും,പി.ടി.എ അംഗങ്ങൾക്കുമായി പ്രത്യേക മത്സരങ്ങൾ സംഘടിപ്പിച്ചു. സമ്മാനങ്ങളും വിതരണം ചെയ്തു.വടംവലി, അത്തപ്പൂക്കളമത്സരം,ഓണപ്പാട്ട് തുടങ്ങിയ വിവിധ മത്സരങ്ങളോടെയാണ് ഒണാഘോഷം നടത്തിയത് മാവേലി എഴുന്നുള്ളത്തും, പ്ലസ് ടു കുട്ടികളുടെ ചെണ്ടമേളവും നടത്തി.ഓണാഘോഷ പരിപാടികൾ എസ് .എം .സി
ചെയർമാൻ റോയി പാലക്കാട്ട് ഉദ്ഘാടനം ചെയ്തു.പി.ടി.എ വൈസ് പ്രസിഡന്റ് അജി കാട്ടുമന അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ എസ്.ഡി.വിമലാദേവി, കോർഡിനേറ്റർമാരായ വി.കെ ആറ്റ്‌ലി,ഐ.കെ ലെവൻ,സിന്ധു ഗോപാലൻ,റെജി പ്ലാത്തോട്ടം ബിൻസി,സിജി തോമസ്, ബിനോയി തോമസ്,എ.പി.ടി.എ പ്രസിഡന്റ് സിജി ജെയിംസ് പി .ടി .എ ഭാരവാഹികളായ പി എസ് അജയൻ,അഡ്വ.നിഷ,ജേക്കബ് മച്ചാനിക്കൽ,ടൈറ്റസ് ജേക്കബ്ബ് എന്നിവർ നേതൃത്വം നൽകി.മത്സരങ്ങൾ സമാപിച്ചതിന് ശേഷം വിഭവസമൃദ്ധമായ ഓണ സദ്യയും നടത്തി