രാജകുമാരി:രാജകുമാരിദൈവമാതാ തീർത്ഥാടനദൈവാലയത്തിൽ പരിശുദ്ധ അമ്മയുടെ പിറവി തിരുനാളിന്റെ ഭാഗമായുള്ള എട്ടാമിടം തിരുനാൾ 15 ന് നടക്കുമെന്ന് വികാരി മോൺ.അബ്രാഹം പുറയാറ്റ്, സഹവികാരിമാരായ ഫാ.
ജോസഫ് മാതാളികുന്നേൽ,ഫാ. ജെഫിൻ എലിവാലുങ്കൽ എന്നിവർ അറിയിച്ചു.15 ന് രാവിലെ ആറിന് വിശുദ്ധ കുർബ്ബാന 7.15 ന് നനൊവേന,7.30 ന് ആഘോഷമായ വിശുദ്ധ കുർബ്ബാന,സന്ദേശം ഫാ. തോമസ് പഞ്ഞിക്കുന്നേൽ,9.30 ന് ഫാ. പോളിമണിയാട്ടിന്റെ മുഖ്യകാർമ്മികത്വത്തിൽ ആഘോഷമായ തിരുനാൾ റാസ കുർബ്ബാന,12.30 ന്
പ്രസുദേന്തി വാഴ്ച,പ്രദക്ഷിണം, സമാപന പ്രാർത്ഥന,പരിശുദ്ധ കുർബ്ബാനയുടെ ആശീർവാദം.