newman

തൊടുപുഴ : പുതിയ വിദ്യാഭ്യാസ പദ്ധതിയിലെ ലക്ഷ്യങ്ങൾക്കനുസരിച്ച് നടപ്പാക്കി വരുന്ന വിവിധ കർമ്മ പരിപാടികളുടെ ഭാഗമായി ന്യൂമാൻ കോളേജിലെ വാണിജ്യ വിഭാഗം തൊടുപുഴ കാഡ്സ് നേതൃത്വം നൽകുന്ന പച്ചക്കുടുക്ക പദ്ധതിയുമായി സഹകരിച്ച് ക്യാമ്പസിൽ ഓണച്ചന്ത സംഘടിപ്പിച്ചു. വിദ്യാർത്ഥികളിൽ കാർഷിക മേഖലയിലുള്ള സംരംഭകത്വം, വിപണനത്തിനുള്ള കഴിവുകൾ, വിവിധ സംരംഭങ്ങൾ നടപ്പിലാക്കുന്നതിനുള്ള നേതൃത്വശേഷി എന്നിവ വളർത്തിയെടുത്ത് അവരുടെ സമഗ്ര വികസനത്തിന് പരിശീലനം നൽകുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

ചടങ്ങിൽ കോളേജ് ഇക്കണോമിക്സ് വിഭാഗം മുൻ മേധാവിയും തൊടുപുഴ മുൻസിപ്പാലിറ്റി വൈസ് ചെയർപേഴ്സനുമായ പ്രൊഫ.ജെസ്സി ആന്റണി സംരംഭത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. വിദ്യാർത്ഥികളുടെ വീടുകളിൽ കൃഷിചെയ്യുന്ന കാർഷിക ഉൽപ്പന്നങ്ങളും ഒപ്പം അവർ ശേഖരിക്കുന്ന വിഭവങ്ങളും ആഴ്ചയിലൊരിക്കൽ കോളേജിൽ എത്തിച്ച് ക്യാമ്പസിൽ തയ്യാറാക്കിയിരിക്കുന്ന പ്രത്യേക മേഖലയിൽ വിപണനം ചെയ്ത് ലാഭം കൈവരിക്കാൻ വേദിയൊരുക്കുകയാണ്കഴിഞ്ഞ വർഷം ആരംഭിച്ച പച്ചക്കുടുക്ക പദ്ധതി ലക്ഷ്യമാക്കുന്നത്. ഇതിലൂടെ ലഭിക്കുന്ന വരുമാനം വിദ്യാർത്ഥികളുടെ പഠന ആവശ്യങ്ങൾ ഉൾപ്പെടെയുള്ളവയായി ഉപയോഗിച്ച് മുന്നേറുവാൻ അവസരമൊരുക്കും. കോളേജ് പ്രിൻസിപ്പൽ ഡോ. ജെന്നി കെ. അലക്സ്, കോമേഴ്സ് വിഭാഗം മേധാവി ക്യാപ്ടൻ പ്രജീഷ് സി. മാത്യു, ജില്ലാ വ്യവസായ വകുപ്പ് പ്രതിനിധി ജ്യോതിലക്ഷ്മി, കാഡ്സ് ചെയർമാൻ . ആന്റണി കണ്ടിരിക്കൽ, ഡയറക്ടർ കെ എം മത്തച്ചൻ , ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ പി .ജെ ബെന്നി , കോളേജ് ബർസാർ ഫാ.ബെൻസൺ നിരവത്തിനാൽ, കോമേഴ്സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ജോയൽ ജോർജ് എന്നിവർ പ്രസംഗിച്ചു. വിവിധ കർമ്മ പരിപാടികൾക്ക്
കോമേഴ്സ് ക്ലബ് ഭാരവാഹികളായ ജോർജ് മാത്യു, ജെനീറ്റ രാജു , ഡെൽന റോയ് , സൽമാൻ, ജോസ്വിൻ ജോസി , സൂര്യ പ്രിൻസ് ,സാനിയ സണ്ണി , സൈയ്തു ഷംസുദ്ദീൻ, അഭിനവ്,അബി ജോസഫ്,ഹരികൃഷ്ണൻ, നിരഞ്ജൻ,ടോം, അർജുൻ ചന്ദ്രൻ,ആദിൽ, ഗ്ലെൻ എന്നിവർ നേതൃത്വം നൽകി.