vellathooval
വെള്ളത്തൂവൽ ഗവ. ഹയർസെക്കൻഡറി സ്‌കൂൾ എൻ.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സമാഹരിച്ച ഓണകിറ്റുകളുടെ വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് മെമ്പർ എസ്. അഖിൽ നിർവഹിക്കുന്നു

വെള്ളത്തൂവൽ: ഗവ. ഹയർസെക്കൻഡറി സ്‌കൂൾ എൻ.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സമാഹരിച്ച ഓണക്കിറ്റുകൾ വിവിധ സ്‌കൂളുകളിലെ നിർദ്ധന വിദ്യാർത്ഥികൾക്കും നിർദ്ധനരായ പ്രദേശവാസികൾക്കും വിതരണം ചെയ്തു. ഹയർസെക്കൻഡറി സ്‌കൂൾ എൻ.എസ്.എസ് യൂണിറ്റ് മാതൃകയായി. സ്‌കൂൾ പി.ടി.എ പ്രസിഡന്റ് സിൻസന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് മെമ്പർ എസ്. അഖിൽ വിതരണോദ്ഘാടനം നിർവഹിച്ചു. സ്‌കൂൾ പ്രിൻസിപ്പൽ എസ്. ലീന, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മിസറി പരീക്കുട്ടി, പ്രോഗ്രാം ഓഫീസർ വി.ആർ. അനുരാജ്, ലീഡർ ജോസുകുട്ടി, സ്റ്റാഫ് സെക്രട്ടറി ധനലക്ഷ്മി ടീച്ചർ എന്നിവർ ആശംസകളർപ്പിച്ചു.