nhcl

തൊടുപുഴ: ആലക്കോട് നാഗാർജുന റിക്രിയേഷൻ ക്ലബിന്റെ ആഭിമുഖ്യത്തിൽ ഓണഘോഷം നടത്തി. കമ്പനി അങ്കണത്തിൽ വർണ്ണാഭമായ പൂക്കളമൊരുക്കി ചടങ്ങുകൾക്ക് തുടക്കം കുറിച്ചു.നാഗാർജുന എക്സിക്യൂട്ടീവ് ഡയറക്ടർ മൈക്കിൾ ജോസഫ് ഉദ്ഘാടനം നിർവ്വഹിച്ചു. അഡ്മിനിസ്‌ട്രേഷൻ മാനേജർ കെ. പ്രദീപ്കുമാർ, ക്ലബ് ചെയർമാൻ സതീഷ്.പി.ബി എന്നിവർ ആശംസകൾ നേർന്നു. ക്ലബ് സെക്രട്ടറി ശ്യാംജിത്ത്.എസ്, ക്ലബ് പ്രസിഡന്റ് എം.ആർ. ഗോപലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. തുടർന്ന് വിഭവ സമൃദമായ ഓണസദ്യയും നടന്നു.