​ഇ​ടു​ക്കി​ : ജി​ല്ല​യി​ലെ​ ര​ണ്ടു​ ത​ദ്ദേ​ശ​ സ്വ​യം​ഭ​ര​ണ​ സ്ഥാ​പ​ന​ങ്ങ​ളി​ലെ​ ര​ണ്ടു​ വാ​ർ​ഡു​ക​ൾ​ ഉ​ൾ​പ്പെ​ടെ​ സം​സ്ഥാ​ന​ത്തെ​ 3​2​ ത​ദ്ദേ​ശ​ സ്വ​യം​ഭ​ര​ണ​ വാ​ർ​ഡു​ക​ളി​ലെ​ ഉ​പ​തി​ര​ഞ്ഞെ​ടു​പ്പി​ന് വോ​ട്ട​ർ​പ​ട്ടി​ക​ പു​തു​ക്കു​ന്നു​. തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ അം​ഗ​ങ്ങ​ളു​ടെ​ മ​ര​ണ​മോ​ രാ​ജി​യോ​ അ​യോ​ഗ്യ​ത​യോ​ മൂ​ല​മു​ണ്ടാ​യ​ ആ​ക​സ്മി​ക​ ഒ​ഴി​വു​ക​ളി​ലേ​യ്ക്ക് ഉ​പ​തി​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തു​ന്ന​തി​നാ​ണ് പ​ട്ടി​ക​ പു​തു​ക്ക​ൽ​. ഇ​ടു​ക്കി​ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലെ​ 2​ -ാം​ വാ​ർ​ഡ് (​ക​ഞ്ഞി​ക്കു​ഴി​)​,​ ക​രി​മ​ണ്ണൂ​ർ​ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ​ ഒ​ൻ​പ​താം​ വാ​ർ​ഡ് (​പ​ന്നൂ​ർ​)​ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ജി​ല്ല​യി​ൽ​ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്.

​ ക​ര​ട് വോ​ട്ട​ർ​പ​ട്ടി​ക​ ​ 2​0​നും​ അ​ന്തി​മ​പ​ട്ടി​ക​ ഒ​ക്ടോ​ബ​ർ​ 1​9​നും​ പ്ര​സി​ദ്ധീ​ക​രി​ക്കു​മെ​ന്ന് സം​സ്ഥാ​ന​ തി​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ​ എ​. ഷാ​ജ​ഹാ​ൻ​ അ​റി​യി​ച്ചു​. ക​ര​ട് പ​ട്ടി​ക​യി​ൽ​ പേ​ര് ഉ​ൾ​പ്പെ​ടാ​ത്ത​വ​ർ​ക്ക് സെ​പ്റ്റം​ബ​ർ​ 2​0​ മു​ത​ൽ​ ഒ​ക്‌​ടോ​ബ​ർ​ അ​ഞ്ച് വ​രെ​ അ​പേ​ക്ഷി​ക്കാം​.

​ 2​0​2​4​ ജ​നു​വ​രി​ ഒ​ന്നി​നോ​ അ​തി​നു​ മു​ൻ​പോ​ 1​8​ വ​യ​സ് പൂ​ർ​ത്തി​യാ​യ​വ​ർ​ക്കാ​ണ് പേ​ര് ചേ​ർ​ക്കാ​ൻ​ അ​ർ​ഹ​ത​. s​e​c​.k​e​r​a​l​a​.g​o​v​.i​n​ വെ​ബ്‌​സൈ​റ്റി​ൽ​ ഓ​ൺ​ലൈ​നാ​യി​ അ​പേ​ക്ഷ​ ന​ൽ​ക​ണം​. പ​ട്ടി​ക​യി​ലെ​ ഉ​ൾ​ക്കു​റി​പ്പു​ക​ളി​ൽ​ ഭേ​ദ​ഗ​തി​ വ​രു​ത്തു​ന്ന​തി​നും​ സ്ഥാ​ന​മാ​റ്റം​ വ​രു​ത്തു​ന്ന​തി​നു​മു​ള്ള​ അ​പേ​ക്ഷ​ക​ളും​ ഓ​ൺ​ലൈ​നാ​യി​ ന​ൽ​കാം​. പേ​ര് ഒ​ഴി​വാ​ക്കാ​ൻ​ ഓ​ൺ​ലൈ​നാ​യി​ ര​ജി​സ്റ്റ​ർ​ ചെ​യ്ത​ ആ​ക്ഷേ​പ​ങ്ങ​ളു​ടെ​ പ്രി​ന്റൗ​ട്ട് നേ​രി​ട്ടോ​ ത​പാ​ലി​ലൂ​ടെ​യോ​ ഇ​ല​ക്ട​റ​ൽ​ ര​ജി​സ്‌​ട്രേ​ഷ​ൻ​ ഓ​ഫീ​സ​ർ​ക്ക് ന​ൽ​ക​ണം​.​
​ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്,​ ന​ഗ​ര​സ​ഭ​ വാ​ർ​ഡു​ക​ളി​ൽ​ അ​ത​ത് സ്ഥാ​പ​ന​ങ്ങ​ളി​ലെ​ സെ​ക്ര​ട്ട​റി​മാ​രാ​ണ് ഇ​ല​ക്ട​റ​ൽ​ ര​ജി​സ്‌​ട്രേ​ഷ​ൻ​ ഓ​ഫീ​സ​ർ​മാ​ർ​. ക​ര​ട് പ​ട്ടി​ക​ അ​ത​ത് ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ലും​ താ​ലൂ​ക്ക് ഓ​ഫീ​സു​ക​ളി​ലും​ വി​ല്ലേ​ജ് ഓ​ഫീ​സു​ക​ളി​ലും​ ക​മ്മീ​ഷ​ന്റെ​ s​e​c​.k​e​r​a​l​a​.g​o​v​.i​n​ വെ​ബ്‌​സൈ​റ്റി​ലും​ പ്ര​സി​ദ്ധീ​ക​രി​ക്കും​.