ramya
ആയുഷ് വയോജന മെഡിക്കൽ ക്യാമ്പ് പ്രസിഡന്റ് രമ്യാ റെനീഷ് ഉദ്ഘാടനം ചെയ്യുന്നു

അടിമാലി:കൊന്നത്തടി ഗ്രാമപഞ്ചായത്ത്, കൊന്നത്തടി ,മുനിയറ,ഗവ. ഹോമിയോ ഡിസ്പൻസറികൾ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ആയുഷ് വയോജനമെഡിക്കൽ ക്യാമ്പ് നടത്തി. രക്ത പരിശോധന നടത്തി മരുന്നുകൾ വിതരണം ചെയ്തു. പാറത്തോട് സർവ്വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാലി കുര്യാച്ചന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് രമ്യാ റെനീഷ് ഉദ്ഘാടനം ചെയ്തു. ആയുർവേദ , ഹോമിയോ വിഭാഗങ്ങളിലെ ഡോക്ടർമാരായ ആദർശ്, അഞ്ജലി.പി.ആർ.അനിഷാദ്' ടി.എ., ഗ്രാമ പഞ്ചായത്തംഗങ്ങൾ പങ്കെടുത്തു.