kpn

കട്ടപ്പന: സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിര്യാണത്തോടനുബന്ധിച്ച് കട്ടപ്പനയിൽ അനുസ്മരണ യോഗവും മൗനജാഥയും നടത്തി. സി.പി.എം ജില്ലാ സെക്രട്ടറി സി.വി. വർഗീസ്, യു.ഡി.എഫ് ചെയർമാൻ ജോയി വെട്ടിക്കുഴി, കട്ടപ്പന നഗരസഭ ചെയർപേഴ്സൺ ബീനാ ടോമി, ബി.ജെ.പി ദേശീയ നിർവാഹക സമിതിയംഗം ശ്രീനഗരി രാജൻ, സി.പി.എം കട്ടപ്പന ഏരിയാ സെക്രട്ടറി വി.ആർ. സജി, സി.പി.ഐ കട്ടപ്പന മണ്ഡലം സെക്രട്ടറി വി.ആർ. ശശി, കേരള കോൺഗ്രസ് (എം) സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റിയംഗം അഡ്വ. മനോജ് എം. തോമസ്, വിവിധ രാഷ്ട്രീയ, സമൂഹിക, സംഘടനാ നേതാക്കളായ സിജു ചക്കുംമൂട്ടിൽ, രതീഷ് വരകുമല, കെ.പി. ഹസൻ, യൂസഫ് അൽ കൗസരി, ഷാജി കൂത്തോടി, ആൽവിൻ തോമസ്, ഡോ. ഗുരുസാമി, ഇ.ആർ. രവീന്ദ്രൻ, ജോയി കുടക്കച്ചിറ, മജീഷ് ജേക്കബ്, ലൂയിസ് വേഴമ്പത്തോട്ടം എന്നിവർ സംസാരിച്ചു. ഇടുക്കിക്കവലയിൽ നിന്നാരംഭിച്ച് ടൗൺ ചുറ്റി സെൻട്രൽ ജംഗ്ഷനിൽ സമാപിച്ച ജാഥയിൽ നൂറിലേറെ പേർ പങ്കെടുത്തു.

പീരുമേട്:
അന്തരിച്ച സി.പി.എം. ജനറൽ സെക്രട്ടറി സീതാറാം യെച്ചുരിയുടെ വിയോഗത്തിൽ പീരുമേട്ടിൽ വിവിധ കേന്ദ്രങ്ങളിൽ അനുശോചന യോഗം നടന്നു
പാമ്പനാറിൽ ചേർന്ന യോഗം വാഴൂർ സോമൻ എം.എൽ എ ഉദ്ഘാടനം ചെയ്തു. പീരുമേട് പഞ്ചായത്ത് പ്രസിഡന്റ് ആർ. ദിനേശൻ അദ്ധ്യക്ഷനായിരുന്നു.ആർ. തിലകൻ, സി.ആർ സോമൻ, കെ.ബി. സിജിമോൻ, എ.രാമൻ, റ്റി.ജെ.മാത്യു, ജോൺ പോൾ എന്നിവർ ച്ചു.വണ്ടിപ്പെരിയാറിൽ നടന്ന അനുശോചനയോഗം സി.പി.എം ജില്ലാ കമ്മിറ്റി അംഗം ജി. വിജയാനന്ദ് ഉദ്ഘാടനം ചെയ്തു. ഏരിയാ സെക്രട്ടറി എസ്. സാബു അദ്ധ്യക്ഷനായിരുന്നു. എം. തങ്ക ദുരൈ, ആന്റപ്പൻ, എം.കെമോഹനൻ, അബ്ദുൽ റഷീദ്, എന്നിവർ സംസാരിച്ചു.