club
കവിത റീഡിംഗ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ഗ്രന്ഥശാല ദിനാചരണവും ഓണാഘോഷ മത്സരങ്ങളും സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം ബാബു ഉദ്ഘാടനം ചെയ്യുന്നു

വണ്ണപ്പുറം: കവിത റീഡിംഗ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഗ്രന്ഥശാല ദിനാചരണവും ഓണാഘോഷ മത്സരങ്ങളും നടത്തി. വായനശാല പ്രസിഡന്റ് വിൻസെന്റ് പിച്ചാപ്പിള്ളിയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം ബാബു ഉദ്ഘാടനം ചെയ്തു. മത്സരത്തിൽ വിജയിച്ചവർക്ക് വാർഡ് മെമ്പർ റെഷീദ് തോട്ടുങ്കൽ സമ്മാനങ്ങൾ വിതരണം ചെയ്തു. ലൈബ്രറി സെക്രട്ടറി ജേക്കബ് ജോൺ സ്വാഗതവും ജോയിന്റ് സെക്രട്ടറി കെ.ടി. മനോജ് നന്ദിയും പറഞ്ഞു. ഗ്രന്ഥശാ ദിനാചരണത്തിന്റെ ഭാഗമായി രാവിലെ പ്രസിഡന്റ് പതാക ഉയർത്തി.