വെള്ളത്തൂവൽ: സി.പി.എം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിര്യാണത്തിൽ വെള്ളത്തൂവൽ ടൗണിൽ മൗന ജാഥയും അനുശോചന യോഗവും ചേർന്നു. ലോക്കൽ കമ്മറ്റി സെക്രട്ടറി എം.എം. ഹംസ അദ്ധ്യക്ഷത
വഹിച്ചു. യോഗത്തിൽ കോൺഗ്രസ് മുൻ ബ്ലോക് പ്രസിഡന്റും വെള്ളത്തൂവൽ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റുമായ ജോർജ് തോമസ്, പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.ബി. ജോൺസൺ, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വെള്ളത്തൂവൽ യൂണിറ്റ് പ്രസിഡന്റ് കെ.ടി. മോഹനൻ, കേരള കോ- ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ അടിമാലി ഏരിയ പ്രസിഡൻറ് കെ.ജി. ജയദേവൻ, മാതാ ബിജു, എ.കെ.ജി ലൈബ്രറി പ്രസിഡന്റ് കെ.എ. രവീന്ദ്രൻ എന്നിവർ അനുശോചിച്ചു.