photo
ബി. സീതാലക്ഷ്മി

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയേഴ്സ് (ഐ.ഇ.ഇ.ഇ) കേരള സെക്ഷൻ രാജ്യാന്തര തലത്തിൽ സംഘടിപ്പിച്ച ലോകത്തിലെ ആദ്യത്തെ ജനറേറ്റിവ് എ.ഐ പവേഡ് എ.ആർ.വി.ആർ ഫാഷൻ ഷോയായ യെസ്- 2024ൽ ഒന്നാം സ്ഥാനം നേടിയ ബി. സീതാലക്ഷ്മി. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്കാരം. വാഴക്കുളം വിശ്വജ്യോതി കോളേജ് ഒഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജിയിൽ ബി ടെക് (ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് ഡേറ്റാ സയൻസ്) മൂന്നാം വർഷ വിദ്യാർത്ഥിനിയാണ്. എസ്.എൻ.ഡി.പി യോഗം പെരുമ്പിള്ളിച്ചിറ ശാഖയുടെ വൈസ് പ്രസിഡൻ്റ് ബിനു രാമൻ പറമ്പിലിൻ്റെ മകളുമാണ്.