തൊടുപുഴ: കേരള സ്റ്റേറ്റ് പെൻഷനേഴ്സ് സംഘ് ജില്ലാ സമിതിയുടെ നേതൃത്വത്തിൽ കുടുംബ സംഗമവും വിശ്വകർമ്മ ജയന്തി ആഘോഷവും നടത്തും. 17ന് തൊടുപുഴ ക്ഷേത്രത്തിന് സമീപമുള്ള ഗായത്രി മണ്ഡപത്തിൽ സമ്മേളനം നടക്കും. സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി. ഉദയഭാനു സമ്മേളനം ഉദ്ഘാടനം ചെയ്യും. അദ്ധ്യാപകനും പ്രഭാഷകനുമായ കുറിച്ചി രാമചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തും.