photo
മുതലക്കോടം ജയ്ഹിന്ദ് ലൈബ്രറിയുടെ നേതൃത്വത്തിൽ ലൈബ്രറി ഹാളിൽ തയ്യാറാക്കിയ പുസ്തക പൂക്കളം

തൊടുപുഴ: മുതലക്കോടം ജയ്ഹിന്ദ് ലൈബ്രറിയുടെ നേതൃത്വത്തിൽ ഗ്രന്ഥശാല ദിനാചരണം നടത്തി. ദിനാചരണത്തിൻ്റെ ഭാഗമായ് പതാക ഉയർത്തി. ലൈബ്രറി ഹാളിൽ പുസ്തക പൂക്കളമൊരുക്കി. " ഗ്രന്ഥശാലകൾ നാടിൻ്റെ വെളിച്ചമാണ് " എന്ന വിഷയത്തിൽ സെമിനാറും സംഘടിപ്പിച്ചു. ലൈബ്രറി പ്രസിഡൻ്റ് കെ.സി. സുരേന്ദ്രൻ സെമിനാർ ഉദ്ഘാടനം ചെയ്തു. ജോസ് തോമസ് അദ്ധ്യക്ഷത വഹിച്ചു. കെ.സി.എ.പി കാസീൻ വിഷയാവതരണം നടത്തി. ലൈബ്രറി സെക്രട്ടറി പി.വി. സജീവ് സ്വാഗതവും കമ്മിറ്റി അംഗം കെ.എം. രാജൻ നന്ദിയും പറഞ്ഞു.