രാജാക്കാട്: അഖില കേരളവിശ്വകർമ്മ മഹാസഭ രാജാക്കാട് താലൂക്ക് യൂണിയൻ്റെ നേതൃത്വത്തിൽ 17 ന് വിശ്വകർമ്മ ദിനാഘോഷം നടത്തും. രാവിലെ 9.30 ന് പതാക ഉയർത്തും. 10 ന് രാജാക്കാട് യൂണിയൻ ഓഫീസിൽ നിന്ന് മഹാശോഭയാത്ര ആരംഭിച്ച് ടൗൺ ചുറ്റി സമ്മേളനവേദിയായ രാജാക്കാട് ക്രിസ്തുജ്യോതി സ്കൂൾ മൈതാനിയിൽ സമാപിക്കും. 11ന് സ്കൂൾ ഓഡിറ്റോറിയത്തിൽ യൂണിയൻ പ്രസിഡൻ്റ് പി.കെ. മോഹനൻ്റെ അദ്ധ്യക്ഷതയിൽ ചേരുന്ന സമ്മേളനം സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി ടി.സി. ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. യൂണിയൻ സെക്രട്ടറി അനൂപ് രവീന്ദ്രൻ സ്വാഗതം ആശംസിക്കും. വിശ്വകർമ്മ സഭാ വനിത സമാജം സംസ്ഥാന വൈസ് പ്രസിഡൻ്റ് പുഷ്പ ബിജു വിശ്വകർമ്മ ദിന സന്ദേശം നൽകും. ഡീൻ കുര്യാക്കോസ് എം.പി മുഖ്യപ്രഭാഷണം നടത്തും. എം.എം. മണി എം.എൽ.എ മുഖ്യാതിഥിയാകും. രാജാക്കാട് പഞ്ചായത്ത് പ്രസിഡൻ്റ് നിഷ രതീഷ്, പഞ്ചായത്ത് അംഗം എം.എസ്. സതി, എൻ.പി. തങ്കപ്പൻ, കെ.ജി. ജയദേവൻ, സി. ശിവൻകുട്ടി,​ സുമ തങ്കപ്പൻ, സുമ രങ്കൻ, എൻ.കെ. സന്തോഷ് എന്നിവർ പ്രസംഗിക്കും. സമ്മേളനത്തിൽ എസ്.എസ്.എൽ.സിയ്ക്കും പ്ലസ്ടുവിനും എ പ്ലസ് നേടിയ കുട്ടികളെ ആദരിക്കുമെന്ന് ആഘോഷ കമ്മിറ്റി ഭാരവാഹികളായ അനൂപ് രവീന്ദ്രൻ, ബിജു വാഴാട്ട്, മോഹനൻ വെള്ളറയിൽ, സജി മഠത്തുംപടി എന്നിവർ അറിയിച്ചു.