അരിക്കുഴ: ഉദയ വൈ.എം.എ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ഗ്രന്ഥശാലാ ദിനാചരണവും ഓണാഘോഷ പരിപാടികളും സംഘടിപ്പിച്ചു. രാവിലെ 8.30ന് ഉദയ വൈ.എം.എ ലൈബ്രറി പ്രസിഡന്റ് സിന്ധു വിജയൻ പതാക ഉയർത്തി. തുടർന്ന് ഓണാഘോഷത്തിന്റെ ഭാഗമായി പൂക്കളം ഒരുക്കുകയും കുട്ടികൾക്കും മുതിർന്നവർക്കുമായി വിവിധ മത്സര പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്തു. വൈകിട്ട് ആറിന് അക്ഷര ജ്വാല തെളിയിച്ചു. ലൈബ്രറി സെക്രട്ടറി അനില്‍ എം.കെ, കലാ ദിലീപ്, ഡൊമിനിക് സാവിയോ തുടങ്ങിയവർ നേതൃത്വം നൽകി.