തൊടുപുഴ: ഇടുക്കി പ്രസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നിറപകിട്ടാർന്ന ഓണാഘോഷം. വിമല പബ്ലിക് സ്‌കൂൾ സ്റ്റേഡിയത്തിൽ നടന്ന ആഘോഷപരിപാടികൾ പി.ജെ. ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രസ് ക്ലബ് പ്രസിഡന്റ് വിനോദ് കണ്ണോളി അദ്ധ്യക്ഷത വഹിച്ചു. മന്ത്രി റോഷി അഗസ്റ്റിൻ ഓണസന്ദേശം നൽകി. നെഹ്റു ട്രോഫി വള്ളംകളിയിൽ മികച്ച കാമറാമാനുള്ള അവാർഡ് നേടിയ എം.ടി. അഥീഷിന് മന്ത്രി മെമന്റോ സമ്മാനിച്ചു. ഡീൻ കുര്യാക്കോസ് എം.പി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. വിവിധ മത്സരങ്ങളിൽ വിജയികളായവർക്കുള്ള സമ്മാനദാനവും അദ്ദേഹം നിർവഹിച്ചു. നഗരസഭ ചെയർപേഴ്സൺ സബീന ബിഞ്ചു, ഡി.സി.സി പ്രസിഡന്റ് സി.പി. മാത്യു, മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് രാജു തരണിയിൽ, സെക്രട്ടറി സി.കെ. നവാസ്, കർഷക യൂണിയൻ (എം) സംസ്ഥാന പ്രസിഡന്റ് റെജി കുന്നംകോട്ട്, കേരള കോൺഗ്രസ് (എം) നിയോജകമണ്ഡലം പ്രസിഡന്റ് ജിമ്മി മറ്റത്തിപ്പാറ, ഗോകുലം ഗ്രൂപ്പ് കമ്പനി ഡയറക്ടർ കെ.കെ. പുഷ്പാംഗദൻ, സി.എം.പി ജില്ലാ പ്രസിഡന്റ് സുരേഷ് ബാബു, സീനിയർ ജേർണലിസ്റ്റ് ഫോറം ജില്ലാ പ്രസിഡന്റ് എം.ജെ. ബാബു, മെംബർ സി.എം. അലിയാർ, പ്രസ് ക്ലബ് മുൻ പ്രസിഡന്റുമാരായ സോജൻ സ്വരാജ്, എം.എൻ. സുരേഷ്, ഹാരിസ് മുഹമ്മദ്, അഷ്റഫ് വട്ടപ്പാറ, പ്രസ് ക്ലബ് സെക്രട്ടറി ജെയിസ് വാട്ടപ്പിള്ളിൽ, ട്രഷറർ ആൽവിൻ തോമസ്, വൈസ് പ്രസിഡന്റ് പി.കെ.എ. ലത്തീഫ്, ജോയിന്റ് സെക്രട്ടറിയും ഓണാഘോഷ കമ്മിറ്റി കൺവീനറുമായ അഖിൽ സഹായി, കമ്മിറ്റിയംഗങ്ങളായ എൻ.വി. വൈശാഖ്, വി.വി.നന്ദു, ഷിയാസ് ബഷീർ, അനീഷ് ടോം എന്നിവർ പ്രസംഗിച്ചു. മനോഹരമായ ഓണപ്പൂക്കളവും ഒരുക്കിയിരുന്നു. വിഭവ സമൃദ്ധമായ ഓണസദ്യയോടെ ആഘോഷപരിപാടികൾ സമാപിച്ചു.