രാജാക്കാട്: എസ്.എൻ.ഡി.പി യോഗം രാജാക്കാട് യൂണിയനിൽ യൂണിയന്റെയും യൂത്ത് മൂവ്‌മെന്റ് വനിതാ സംഘത്തിന്റെയും നേതൃത്വത്തിൽ ഓണാഘോഷവും വിദ്യാഭ്യാസ അവാർഡ് വിതരണവും സംഘടിപ്പിച്ചു. രാജാക്കാട് യൂണിയൻ പ്രസിഡന്റ് എം.ബി. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. തിരുവോണം സാഹോദര്യത്വത്തിന്റേയും സ്‌നേഹത്തിന്റേയും സന്ദേശമായി തീരണമെന്ന് അദ്ദേഹം പറഞ്ഞു. യൂണിയൻ വൈസ് പ്രസിഡന്റ് ജി. അജയൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി കെ.എസ്. ലതീഷ് കുമാർ സ്വാഗതം ആശംസിച്ചു. യോഗം അസിസ്റ്റന്റ് സെക്രട്ടറി കെ.ഡി. രമേശ് മുഖ്യപ്രഭാഷണം നടത്തി. യൂണിയനിലെ മുഴുവൻ ശാഖകളിലെയും എസ്.എസ്.എൽ.സിയ്ക്കും പ്ലസ്ടുവിനും ഈ വർഷം ഫുൾ എ പ്ലസ് ലഭിച്ച എല്ലാ വിദ്യാർത്ഥികൾക്കും വിവിധ റാങ്ക് ജേതാക്കൾക്കും വിദ്യാഭ്യാസ അവാർഡ് നൽകി ആദരിച്ചു. സൈബർ സേന കേന്ദ്ര സമിതി വൈസ് ചെയർമാനും യുണിയൻ കൗൺസിലറുമായ ഐബി പ്രഭാകരൻ, യൂണിയൻ കൗൺസിലർമാരായ എൻ.ആർ. വിജയകുമാർ, ആർ. അജയൻ, കെ.കെ. രാജേഷ്, കുടുംബയോഗം കോ-ഓഡിനേറ്റർ വി.എൻ. സലിം മാസ്റ്റർ, യൂത്ത് മൂവ്‌മെന്റ് സംസ്ഥാന വൈസ് പ്രസിഡന്റ് ജോബി വാഴാട്ട്, സൈബർ സേന ജില്ലാ ചെയർപേഴ്സൺ സജിനി സാബു, യൂണിയൻ യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റ് കെ.ആർ. സനിൽ, സെക്രട്ടറി വിഷ്ണു ശേഖരൻ, വനിതാ സംഘം പ്രസിഡന്റ് രജനി തങ്കച്ചൻ, സെക്രട്ടറി വിനീതാ സുഭാഷ്, സൈബർ സേന യൂണിയൻ വൈസ് ചെയർമാൻ സുമ സുരേഷ് എന്നിവർ ഓണാശംസകൾ നൽകി. അത്തപ്പൂക്കളം, കലാകായിക പരിപാടികൾ, ഗാനമേള തുടങ്ങിയ പരിപാടികളോടെ ഓണാഘോഷ പരിപാടികൾ സമാപിച്ചു.