greentollgate
പരുന്തും പാറയിൽ പീരുമേട് പഞ്ചായത്തിന്റെ നേതൃത്വത്തിൽ മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി ഗ്രീൻ റ്റോൾ ഗേറ്റ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ടി. ബിനു ഉദ്ഘാടനം ചെയ്യുന്നു

പീരുമേട്: വിനോദസഞ്ചാര കേന്ദ്രമായ പരുന്തും പാറയിൽ പീരുമേട് പഞ്ചായത്തിന്റെ നേതൃത്വത്തിൽ മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി ഗ്രീൻ റ്റോൾ ഗേറ്റ് സ്ഥാപിച്ചു. ടൂറിസം സീസണായതിനാൽ സഞ്ചാരികളുടെ കുത്തൊഴുക്കാണ്

പരുന്തുംപാറയിലേക്ക് ഇതിനൊടനുബന്ധിച്ച് ഒട്ടേറെ നവീന പ്രവർത്തനങ്ങൾ നടത്താനും പഞ്ചായത്ത് തീരുമാനിച്ചിട്ടുണ്ട്. ചെക്ക് ഡാം, ഫെഡൽ ബോട്ടിംഗ് തുടങ്ങിയ വിനോദ ഉപാധികൾ ആദ്യ ഘട്ടം എന്ന നിലയിൽ സ്ഥാപിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ആർ. ദിനേശൻ പറഞ്ഞു. പ്രാഥമിക സൗകര്യങ്ങൾപഞ്ചായത്ത് ഒരുക്കിയിരുന്നു . നിലവിൽവാഹന പാർക്കിംഗ് ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ പ്രാരംഭംപ്രവർത്തനം എന്ന നിലയിൽ വാഹനങ്ങൾ നിന്നും ചെറിയ ഫീസ് ഈടാക്കി ഗ്രീൻ റ്റോൾ ഗേറ്റ് സ്ഥാപിക്കുകയായിരുന്നു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്കെ.ടി. ബിനു, ഗ്രീൻ റ്റോൾ ഗേറ്റ് ഉദ്ഘാടനം ചെയ്തു. പീരുമേട്പഞ്ചായത്ത് പ്രസിഡന്റ് ആർ. ദിനേശൻ, വാർഡ് മെമ്പർ എ.രാമൻ, വികന സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ തോമസ്, പഞ്ചായത്ത് സെക്രട്ടറി, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.