justin

തൊടുപുഴ : ഉത്തർപ്രദേശിലെ ലക്നൗവിൽ നടന്ന ദേശീയ പൊലീസ് മീറ്റിൽ 110 കിലോ വിഭാഗം പഞ്ചഗുസ്തിയിൽ ഡിസ്ട്രിക്ട് ഹെഡ് ക്വാർട്ടേഴ്‌സിലെ സിവിൽ പൊലീസ് ഓഫീസർ ജസ്റ്റിൻ ജോസിന് വെങ്കലം. ലക്നൗ സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിലും മെഡൽ നേടിയിരുന്നു. ഇതോടെ തുടർച്ചയായി ദേശീയ മെഡൽ നേടുന്ന പൊലീസ് കായിക താരമായി ജസ്റ്റിൻ മാറി. 2023ലെ ദേശീയ പൊലീസ് മീറ്റിൽ ശരീര സൗന്ദര്യ മത്സരത്തിലും മെഡൽ നേടിയിരുന്നു. ബോഡി ബിൽഡിംഗ്‌, പഞ്ചഗുസ്തി എന്നീ രണ്ടിനങ്ങളിലും ദേശീയ മെഡൽ നേടുന്ന ആദ്യ കേരള പൊലീസ് സേനാംഗമായി ജസ്റ്റിൻ.തൊടുപുഴ കരിമണ്ണൂർ സ്വദേശിയാണ്.