തൊടുപുഴ: കാരിക്കോട് നൈനാർ പള്ളി മഹല്ല് ജമാഅത്ത് കമ്മിറ്റിയുടെയും കാരിക്കോട് മുനവ്വിറുൽ ഇസ്ലാം മദ്രസയുടെയും സംയുക്താഭിമുഖ്യത്തിൽ നബിദിന റാലിനടത്തി.റാലി കാരിക്കോട് നൈനാര് പള്ളി സെക്രട്ടറി പി.എ ഷെയ്ഖ് മുഹമ്മദ് ഫ്ലാഗ് ഓഫ് ചെയ്തു. തുടർന്ന്പൊതുസമ്മേളനംപള്ളി ചീഫ് ഇമാം അൽ ഹാഫിസ് നൗഫൽ കൗസരി ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ് ഹാജി പി.പി അബ്ദുൾ അസീസ് ഹാജി അദ്ധ്യക്ഷത വഹിച്ചു.ഹാനായ നേതാവിൻ്റെ ജന്മദിനമാണ് നമ്മൾ ആഘോഷിക്കുന്നത് എല്ലാരെയും തന്നാൽ ആവുംവിധം സ്നേഹിക്കണമെന്നും, വയനാട് ദുരന്തത്തിൽ പെട്ടെവരെയും ഗസ്സയിലെ കാര്യങ്ങളെ കുറിച്ചും ഓർക്കണമെന്നും അദ്ദേഹം പറഞ്ഞു. അനുഗ്രഹ പ്രഭാഷണം ഉസ്താദ് പി.എ സൈദ് മുഹമ്മദ് മൗലവി നിർവഹിച്ചു. പരിപാലന സമിതിയംഗങ്ങളായ വി.എസ് നസീർ ഷംനാസ് വി.എ, ഉസ്താദുമാരായ ഹിദായത്തുള്ള ബാഖവി,സുബൈർ കൗസരി, ആഷിഖ് ഹസനിഎന്നിവർ സംസാരിച്ചു. നൈനാര് പള്ളി സെക്രട്ടറി പി.എ ഷെയ്ഖ് മുഹമ്മദ് സ്വാഗതവും മുനവ്വിറുൽ ഇസ്ലാം മദ്രസാ പിറ്റിഎ പ്രസിഡൻ്റ് താജു എം.ബി നന്ദിയും പറഞ്ഞു
മമ്മട്ടിക്കാനം മുഹിയുദ്ദീൻ ജുമാ മസ്ജിദിൽ
രാജാക്കാട്: മമ്മട്ടിക്കാനം മുഹിയുദ്ദീൻ ജുമാ മസ്ജിദിൽ വിപുലമായ നബിദിന പരിപാടികൾ ഞായർ തിങ്കൾ ദിവസങ്ങളിൽ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ഞായറാഴ്ച വൈകിട്ട് കുട്ടികളുടെ കലാപരിപാടികളും മത വിജ്ഞാന സദസ്സും സംഘടിപ്പിച്ചു.ഇന്നലെ രാവിലെ 10 ന് മമ്മട്ടിക്കാനത്തു നിന്നും രാജാക്കാട് വരെ നബിദിന സന്ദേശ വാഹന റാലി സംഘടിപ്പിച്ചു.തുടർന്ന് രാജാക്കാട് നടന്ന നബിദിന സന്ദേശ വേദിയിൽ ജമാഅത്ത് പ്രസിഡൻ്റ് സുധീർ കോട്ടക്കുടിയിൽ അദ്ധ്യക്ഷത വഹിച്ചു.മുജീബ് ഇടശ്ശേരിക്കുടിയിൽ സ്വാഗതം ആശംസിച്ച യോഗം രാജാക്കാട് ഇമാം നിസാർ ബാഖവി ഉദ്ഘാടനം ചെയ്തു. രാജാക്കാട് പഞ്ചായത്ത് പ്രസിഡൻ്റ് നിഷ രതീഷ് നബിദിന സന്ദേശം നൽകി.മമ്മട്ടിക്കാനം ഇമാം മൻസൂർ ബാഖവി മുഖ്യപ്രഭാഷണം നടത്തി
ജനറൽ സെക്രട്ടറി അബ്ദുൽ ജബ്ബാർ കമ്മിറ്റി അംഗങ്ങളായ പി എം പരീത്,നസീർ ഇബ്രാഹിം, പി എം മുഹമ്മദ്, റ്റി.എ അഷറഫ് എന്നിവർ നേതൃത്വം നൽകി
മുതലക്കോടം: പ്രവാചക സ്മരണ ഉയർത്തി പഴേരി മുഹ് യദ്ദീൻ ജുമാ മസ്ജിദിന്റെ ആഭിമുഖ്യത്തിൽ നബിദിനാഘോഷം നടത്തി
ആഘോഷങ്ങളുടെ ഭാഗമായി പള്ളിയിൽ റബീഉൽ അവ്വൽ ഒന്ന് മുതൽ എല്ലാ ദിവസവും പളളിയിലും, തിരഞ്ഞെടുക്കപ്പെട്ട വീടുകളിലും മൗലൂദ് സദ്ദസ്സുകൾ സംഘടിപ്പിച്ചു. മിലാദ് ഫെസ്റ്റിന്റെ ഭാഗമായി മദ്രസാ വിദ്യാർത്ഥികളുടെ കലാപരിപാടികളും, സമ്മാനദാനവും പൊതുസമ്മേളനവും സംഘടിപ്പിച്ചു. റാലിക്ക് പഴേരി മുഹ് യദ്ദീൻ ജുമാ മസ്ജിദ് ഇമാം മുഹമ്മദ് റഫീഖ് ബാഖവി എം എഫ് ബി , അസിസ്റ്റന്റ് ഇമാം അബൂ താഹിർ ലത്വീഫി, മുതലക്കോടം നമസ്കാര പള്ളി ഇമാം അബ്ദുൽ അസീസ് മൗലവി, ജമാഅത്ത് പ്രസിഡൻ്റ് വി എ അൻസാർ, സെക്രട്ടറി പി എച്ച് സുധീർ, ട്രഷറർ പി.ഇ. നൗഷാദ്, ഭാരവാഹികളായ എം.പി. സലിം, പി.യു. ഷമീർ, പി.കെ. അനസ്, പി.ഇ. ബഷീർ, പി.എസ്. മൈതീൻ, റ്റി.എം. സിദ്ധീഖ്, വി.എം അമാനുള്ള, പി.കെ ലത്തീഫ് എന്നിവർ നേതൃത്വം നൽകി.