പീരുമേട്:ആശങ്കയായി നിലനിൽക്കുന്ന മുല്ലപ്പെരിയാർ ഡാമിന്റെ ഭീഷണിയിൽ നിന്ന് ജനതയെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുവോണ നാളിൽ വണ്ടിപ്പെരിയാർ ടൗണിൽ ഉപവാസം നടന്നു. തമിഴ്നാടിന് ജലം കേരളത്തിന് സുരക്ഷ എന്നതാണ് കോൺഗ്രസ് പാർട്ടി ഉയർത്തുന്ന മുദ്രാവാക്യം.2014 ലെ സുപ്രീംകോടതിയുടെ അന്തിമവിധി അനുസരിച്ച് ഇരു കൂട്ടരും ചേർന്നുള്ള അമേക്കബിൾ സെറ്റിൽമെൻറ് ആണ് കോടതി നിർദ്ദേശം. അത് നടപ്പിലാക്കുവാൻ സംസ്ഥാന സർക്കാർ മുമ്പോട്ടു വരണമെന്ന് ഉപവാസ സമരം ഉദ്ഘാടനം ചെയ്ത ഡീൻ കുര്യാക്കോസ് എം.പി. ആവശ്യപ്പെട്ടു.പ്രസിഡന്റ് സി.പി. മാത്യു, സ്വാഗതസംഘം കമ്മിറ്റി ജനറൽ കൺവീനർ റോബിൻ കാരയ്ക്കാട്ട് ,ഡി. സി. സി ജനറൽ സെക്രട്ടറിമാരായ എം.ഡി. അർജ്ജുൻ, ഷാജി പൈനാടത്ത്, പി.എ. അബദുൾ റഷീദ്, പി.ആർ. അയ്യപ്പൻ, ആർ.ഗണേശൻ എന്നിവർ സംസാരിച്ചു.