തൊടുപുഴ:കെ.പി.എം.എസ് കുമാരമംഗലം ശാഖയുടെ ആഭിമുഖ്യത്തിൽ അയ്യങ്കാളിയുടെ ജന്മനക്ഷത്ര ദിനം ആചരിച്ചു. നിർമ്മാണം പൂർത്തീകരിച്ച് വരുന്ന അയ്യങ്കാളി ശിൽപ്പത്തിന് മുന്നിൽ പുഷ്പാർച്ച നടത്തി. കെ.പി.എം.എസ് സംസ്ഥാന കമ്മറ്റിയംഗം സി.സി കൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു. ശാഖാ പ്രസിഡന്റ് സി.പി.മോളി, സെക്രട്ടറി റ്റി.എ. ഓമനകുട്ടൻ, സി.സി. ശാന്ത എന്നിവർ പ്രസംഗിച്ചു. ശിൽപ്പത്തിന്റെ അനാഛാദന കർമ്മം ഒക്ടോബർ 2 ന് നടക്കും.