
തൊടുപുഴ:മസ്ലിം ജമാഅത്ത് തൊടുപുഴ സോൺ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ മീലാദ് സന്ദേശ റാലി തൊടുപുഴ പ്രൈവറ്റ് ബസ് സ്റ്റാന്റ് പരിസരത്ത് നിന്ന് ആരംഭിച്ച് മങ്ങാട്ടു കവലയിൽ സമാപിച്ചു .സ്വാഗത സംഘം ചെയർമാൻ സയ്യിദ് അഹ്മദ് ജിഫ് രി തങ്ങളുടെപ്രാർത്ഥനയോടെ സമാരംഭം കുറിച്ച റാലിയിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജില്ലാ പ്രസിഡന്റ് എ.കെ അബ്ദുൽ ഹമീദ് ബാഖവി ,മുസ് ലിം ജമാഅത്ത് ജില്ലാ സെക്രട്ടറി ടി.കെ. അബ്ദുൽ കരീം സഖാഫി, യൂസുഫ് അൻവരി, കെ.എം. അബ്ദുൽ ഗഫാർസഖാഫി സി.എ. അബ്ദുസ്സലാം സഖാഫി, സുബൈർ അഹ്സനി,മുഹമ്മദ് ലത്വീഫി, കെ.എ. ശറഫുദീൻ എസ്എസ്എഫ് ജില്ലാ പ്രസിഡന്റ് ഷാജഹാൻ മുഈനി, സെക്രട്ടറി കെ.എ. ഹിബത്തുള്ള, എ.ജെ അജ്മൽ സഖാഫി, ഷെബീർ മുട്ടം, റസാഖ് കാവാട്ട് തുടങ്ങിയവർ നേതൃത്വം നൽകി.