കരിമണ്ണൂർ:കരുണ ചാരിറ്റബിൾ സൊസൈറ്റി കുടുംബ സംഗമവും ഓണാഘോഷവും കരിമണ്ണൂർ ഹോളി ഫാമിലി എൽ പി സ്കൂൾ ഹാളിൽ നടത്തി. സൊസൈറ്റി പ്രസിഡന്റ് കെ.എം. മത്തച്ചന്റെ അദ്ധ്യക്ഷത വഹിച്ചു. കരിമണ്ണൂർ ഫൊറോന പള്ളി വികാരി ഫാ. ഡോ.സ്റ്റാൻലി പുൽപ്രയിൽ ഉദ്ഘാടനം ചെയ്തു. ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടോമി കാവാലം ഓണസന്ദേശം നൽകി. മനോജ് കോക്കാട്ട് മുഖ്യപ്രഭാഷണം നടത്തി. ഓണാഘോഷത്തോടനുബന്ധിച്ച് വിവിധ മത്സരങ്ങളും നടന്നു.