
കട്ടപ്പന: ഇരുപതേക്കർ,സ്കൂൾ കവല മേഖലയിൽ വവ്വാൽക്കൂട്ടം ഭീതിജനിപ്പിക്കുന്നു. ഏതാനും ദിവസങ്ങളായി നൂറുകണക്കിന് വവ്വാലുകളാണ് മേഖലയിൽ തമ്പടിച്ചിരിക്കുന്നത്. നിപ്പ ഭീതി അടക്കം നിലനിൽക്കുന്നതിനാൽ ആശങ്കയിലാണ് മേഖലയിലെ ജനങ്ങൾ.ഏതാനും ദിവസങ്ങൾക്കു മുമ്പാണ് മേഖലയിലേക്ക് നൂറുകണക്കിന് വവ്വാലുകൾ കൂട്ടമായെത്തിയത്.
വിവിധ ഫലങ്ങളും വിളകളും വവ്വാലുകൾ പാടെ നശിപ്പിക്കുകയാണ്.അതോടൊപ്പം കഴുകി ഓണക്കാൻ ഇടുന്ന തുണികളിലും,വാഹനങ്ങളുടെ മുകളിലും , വീടുകളുടെ ചുമരിലുമെല്ലാം വവ്വാലുകൾ കാഷ്ടിച്ച് നശിപ്പിക്കുന്നു,എന്നാൽ നിപ്പ ഭീതി സംസ്ഥാനത്തെ വിട്ടൊഴിഞ്ഞിട്ടില്ലാ എന്നതാണ് ആശങ്ക ഉണർത്തുന്നത് .വിഷയത്തിൽ നഗരസഭ ആരോഗ്യവിഭാഗം യാതൊരുവിധ നടപ്പിടിക്കും സ്വീകരിക്കുന്നില്ല എന്ന ആക്ഷേപവും ശക്തമാണ്. വിഷയത്തിൽ ബന്ധപ്പെട്ട അധികാരികൾ ജനങ്ങളുടെ ആശങ്ക പരിഹരിക്കാൻ വേണ്ട നടപടി സ്വീകരിക്കണമെന്ന ആവശ്യമാണ് ശക്തമാകുന്നത്.