കട്ടപ്പന :മുല്ലപ്പെരിയാർ ഡാം ഉയർത്തുന്ന ഭീക്ഷണിക്ക് ശാശ്വത പരിഹാരം ഉണ്ടാക്കണമെന്നാവശ്യപ്പെട്ട് മുല്ലപ്പെരിയാർ സമരസമിതി തിരുവോണനാളിൽ ഉപ്പുതറയിൽ ഉപവസിച്ചു . മുല്ലപ്പെരിയാർ വിഷയത്തിൽ ശാശ്വത പരിഹാരത്തിനായി, ഇന്ത്യയ്ക്ക് വെളിയിലുള്ള അന്താരാഷ്ട്ര തലത്തിൽ ഡാമുകളെ കുറിച്ച് പഠനം നടത്തുന്ന ഏജൻസിയെ മുല്ലപ്പെരിയാർ ഡാം ഏൽപ്പിക്കണമെന്ന ആവശ്യം സമരസമിതി കാലങ്ങളായി മുന്നോട്ടുവയ്ക്കുന്നതാണ്. ഈ ആവശ്യം പ്രധാന നിർദ്ദേശമാക്കിയാണ് സമരം നടത്തിയത്.മുല്ലപ്പെരിയാർ വിഷയത്തിൽ സുപ്രീം കോടതിയിൽ നിന്നും കേരളത്തിന് അനുകൂലമായ വിധി നേടിത്തന്ന ഡോ. ജോ ജോസഫ് സമരം ഉദ്ഘാടനം ചെയ്തു. കാലഹരണപ്പെട്ട ഡാമിന്റെ ദുർബലാവസ്ഥ സംബന്ധിച്ച ആശങ്കകൾ ഉപവാസത്തിൽ പങ്കെടുത്ത സംഘടനാ നേതാക്കൾ പങ്കുവച്ചു. സമരസമിതി നടത്തുന്ന തുടർ പ്രക്ഷോഭങ്ങൾക്ക് ഉപവാസത്തിൽ പങ്കെടുത്ത സംഘടനാ നേതാക്കൾ ഐക്യദാർഡ്യം പ്രഖ്യാപിച്ചു. സമര സമിതി ചെയർമാൻ ഷാജി . പി . ജോസഫ് അദ്ധ്യക്ഷത വഹിച്ചു. കെ .സി .ബി. സി. സംസ്ഥാന ആനിമേറ്ററും, സീറോ മലബാർ സഭ സെക്രട്ടറിയുമായ സാബു ജോസ്, വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ പ്രസിഡന്റ് സണ്ണി പൈമ്പള്ളി, ഇൻഫാം കാർഷിക ജില്ല രക്ഷാധികാരി ഫാ. വർഗീസ് കുളമ്പള്ളി , സി .എസ് .ഐ. ഈസ്റ്റ് കേരള മഹാ ഇടവക ട്രഷറർ ഫാ. പി. സി. മാത്തുക്കുട്ടി, ചപ്പാത്ത് ജമാഅത്ത് പ്രസിഡന്റ് ഹുസൈൻ . ബിബേക്കർ , സമരസമിതി ജന. കൺവീനർ സിബി മുത്തുമാക്കുഴി , കെ.എൻ. മോഹൻദാസ് , അഡ്വ സ്റ്റീഫൻ ഐസക്, ഇ.ജെ. ജോസഫ് , സി. എസ്. രാജേന്രൻ എന്നിവർ പ്രസംഗിച്ചു.
മുല്ലപ്പെരിയാർ സരണസമിതി ഉപ്പുതറയിൽ സംഘടിപ്പിച്ച ഉപവാസ സമരംഡോ. ജോ ജോസഫ് ഉദ്ഘാടനം ചെയ്യുന്നു