onam
കരിമണ്ണൂർ കരുണാ ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ ഹോളി ഫാമിലി സ്‌കൂൾ ഹാളിൽ നടത്തിയ കുടുംബ സംഗമത്തിൽ ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടോമി കാവാലം ഓണ സന്ദേശം നൽകുന്നു

കരിമണ്ണൂർ: കരുണ ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ കുടുംബ സംഗമവും ഓണാഘോഷവും നടത്തി. കരിമണ്ണൂർ ഹോളി ഫാമിലി എൽ.പി സ്‌കൂൾ ഹാളിൽ സൊസൈറ്റി പ്രസിഡന്റ് കെ.എം. മത്തച്ചന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഫെറോന പള്ളി വികാരി റവ. ഫാ. സ്റ്റാൻലി പുൽപ്രയിൽ ഉദ്ഘാടനം ചെയ്തു. ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടോമി കാവാലം ഓണ സന്ദേശം നൽകി. ഓണാഘോഷത്തോടനുബന്ധിച്ച് വിവിധ മത്സരങ്ങളും നടത്തി. പാലക്കാട് നടത്തിയ 46-ാമത് സംസ്ഥാന പഞ്ചഗുസ്തി മത്സരത്തിൽ വെള്ളി മെഡൽ നേടിയ സിദ്ധാർത്ഥ എസ്. കല്ലുറുമ്പിൽ, പ്ലസ്ടു പരീക്ഷയിൽ തിളക്കമാർന്ന വിജയം കൈവരിച്ച ജുവാന ഇല്യാസ് നടുപറമ്പിൽ, ആനി രാജേഷ് ചെമ്മായത്ത് എന്നീ കുട്ടികളെ യോഗത്തിൽ മൊമെന്റോ നൽകി ആദരിച്ചു. ജിജി അഗസ്റ്റിൻ ഓഴംകൽ സ്വാഗതം ആശംസിച്ചു. വനിതാവിംഗ് പ്രസിഡന്റ് കൊച്ചുറാണി ജോസ് കൊട്ടാരത്തിൽ, സെക്രട്ടറി ഹാജറ ടീച്ചർ, ഡാമിയൻ പാറത്താഴം, ജോസ് കണ്ണങ്കുളം, ഷൈജു തങ്കപ്പൻ കല്ലുറുമ്പിൽ, ജോളി കൊല്ലിയിൽ, ജോയ് തൊമ്മൻകുത്ത് എന്നിവർ സംസാരിച്ചു.